സർക്കാർ വകുപ്പുകളിൽ നിന്ന് കുവൈറ്റ് വിദേശികളെ പിരിച്ചു വിടുന്നു.

0

ജൂലൈ ആദ്യത്തോടെ സർക്കാർ വകുപ്പുകളിൽ നിന്ന് കുവൈറ്റ് പതിനായിരകണക്കിന് വിദേശികളെ പിരിച്ചു വിടുമെന്ന് റിപ്പോർട്ട് .രാജ്യത്ത് പൊതുമേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കാക്കുന്നതിന്റെ ഭാഗമായാണ് നടപടി.സ്വദേശിവത്കരണ നടപടികളുടെ പുരോഗതി വിലയിരുത്താൻ സമിതി ഈ ആഴ്ച യോഗം ചേരും.ഓരോ വർഷവും വിദേശ ജീവനക്കാരുടെ എണ്ണം നിശ്ചിത ശതമാനം കുറച്ച് പകരം സ്വദേശികളെ നിയമിക്കാനാണ് തീരുമാനം. ഇതുവഴി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൊതുമേഖല പൂർണ്ണമായി സ്വദേശിവത്കരിക്കുകയാണ് ലക്ഷ്യം.വിദ്യാഭ്യാസം, ആരോഗ്യം, ഔഖാഫ് ഇസ്‍ലാമികകാര്യം, ആഭ്യന്തരം തുടങ്ങിയ മന്ത്രാലയങ്ങളിൽ നിന്നെല്ലാം വിദേശികളെ പിരിച്ചുവിടുന്നുണ്ട്. ഏറ്റവും അവസാനത്തെ സ്ഥിതിവിവര കണക്ക്​ പ്രകാരം വിദ്യാഭ്യാസ മന്ത്രാലയത്തിൽ മാത്രം 48618 വിദേശികൾ ജോലി ചെയ്യുന്നുണ്ട്. ഇതിൽ പകുതിയോളം പേർ അധ്യാപകരാണ്. ഇവരുടെ ശമ്പളത്തിന് പുറമെ മക്കളുടെ പഠന ചെലവുകൾക്ക് പ്രതിവർഷം 82 മില്യൻ ദീനാർ രാജ്യത്തിന് ബാധ്യത വരുന്നുണ്ട്.

സർക്കാർ വകുപ്പുകളിലെ സ്വദേശിവത്കരണ നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിന് പാർലമെൻറിലെ സ്വദേശിവത്കരണ സമിതി ഈ ആഴ്ച പ്രത്യേക യോഗം ചേരുമെന്നു സമിതി അധ്യക്ഷൻ ഖലീൽ അൽ സാലിഹ് എംപി അറിയിച്ചു.

You might also like

-