“സർക്കാരിനെ വിമർശിച്ചാൽ നഖം വെട്ടിക്കളയു”.ബിപ്ലവ് ദേബ്

0

അഗര്‍ത്തല:ത്രിപുരയും കമ്മ്യൂണിസ്ററ് ഭരണത്തിന് അന്ത്യം കുറിച്ച ബി ജെ പി നേതാവ് ബിപ്ലവ് വമ്പന്‍ ഭീഷണിയുമായാണ് രംഗത്ത്. തന്‍റെ സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ക്ക് നേരെയാണു മുഖ്യന്‍റെ ഭീഷണി. സര്‍ക്കാരിനെ വിമര്‍ശിക്കുകയോ ഭരണത്തെ പരിഹസിക്കുകയോ ചെയ്യുന്നവരുടെ നഖം വെട്ടിക്കളയുമെന്നു ബിപ്ലവ് ദേബ് പറയുന്നു. അതിന് ഉദാഹരണമായി മുഖ്യമന്ത്രി പറഞ്ഞത് ചന്തയില്‍ കൊണ്ടുവരുന്ന പാവയ്ക്കയെക്കുറിച്ചായിരുന്നു.

രാവിലെ എട്ടുമണിക്ക് ചന്തയില്‍ എത്തിക്കുന്ന പാവയ്ക്ക ഒമ്പത് മണിയാകുമ്പോള്‍ നഖത്തിന്‍റെ പോറലുകള്‍ ഏറ്റു വാടി പോകുന്നു. അങ്ങനെ നഖങ്ങള്‍ കൊണ്ടു വാടി പോകുന്ന അനുഭവം ത്രിപുര സര്‍ക്കാരിന് ഉണ്ടാകാന്‍ സമ്മതിക്കില്ല എന്നു ബിപ്ലവ് ദേബ് പറയുന്നു. സര്‍ക്കാരിനെ വിമര്‍ശിച്ചും പരിഹസിച്ചും തളര്‍ത്താന്‍ ശ്രമിക്കുന്നവരുടെ നഖം വെട്ടിക്കളയും എന്നും മുഖ്യമന്ത്രി പറയുന്നു. വാര്‍ത്ത ഏജന്‍സി എഎന്‍ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

You might also like

-