സൗദിയിൽ വീണ്ടും സ്വദേശി വത്കരണം . കൂടതൽ ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെടും

0

ജിദ്ദ : മാറ്റത്തിന്റെ പാതയിൽ ആണ് സൗദി ഇതാ വീണ്ടുo പ്രവാസികള്‍ക്ക് തിരിച്ചടിയായി സൗദിയുടെ പുതിയ തീരുമാനം കൂടി . ഈ മാസം പതിനെട്ടു മുതല്‍ മറ്റൊരു തൊഴില്‍ മേഖലയില്‍ നിന്നു കൂടി സൗദി അറേബ്യയിലെ വിദേശികള്‍ പുറത്താകുന്നു. റെന്റ് എ കാര്‍ തൊഴിലുകള്‍ സമ്പൂര്‍ണമായി സ്വദേശികള്‍ക്കായി നീക്കിവയ്ക്കണമെന്ന് സൗദി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം. രാജ്യത്തെ എല്ലാ പ്രദേശങ്ങള്‍ക്കും ഇതു ബാധകമായിരിക്കുമെന്നു മന്ത്രാലയം അറിയിച്ചു.

സ്വദേശികള്‍ക്കായ സംവരണം ചെയ്ത തസ്തികകളില്‍ വിദേശി ജീവനക്കാരെ കണ്ടെത്തിയാല്‍ പിഴയായിരിക്കും തൊഴിലുടമയുടെ മേല്‍ ചുമത്തുകയെന്നും ലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിക്കുമെന്നും തൊഴില്‍ മന്ത്രാലയം വിശദീകരിച്ചു.  സ്വദേശിവല്‍ക്കരണം ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ മന്ത്രാലയത്തെ വിവരമറിയിക്കുന്നതിന് പ്രത്യേക ടെലഫോണ്‍ നമ്പറും ആപ്പും ഏർപെടുത്തിയിട്ടുണ്ട് .ഇതിനു പുറമെ,തൊഴില്‍ കമ്പോളത്തിലെ സ്വദേശികളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് വിവിധങ്ങളായ സംവിധാനങ്ങളും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ,സ്വന്തമായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു സാമ്പ ത്തികവും മറ്റുമായ പിന്തുണ, ദേശീയ തൊഴിലുറപ്പ് പദ്ധതി, തൊഴില്‍ അപേക്ഷകരെയും തൊഴിലുടമകളെയും പരിചയപ്പെടുത്തുന്നതിനുള്ള സംഗമങ്ങള്‍, തൊഴില്‍ തദ്ദേശവല്‍ക്കരണ തീരുമാനങ്ങള്‍ നടപ്പിലാവുന്നുണ്ടെന്നു ഉറപ്പുവരുത്താനുള്ള നടപടികള്‍ എന്നിവ സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കുന്നതിനായി നടത്തുന്ന   നീക്കങ്ങളാണ്.

You might also like

-