സ്വവര്‍ഗരതി ക്രിമിനല്‍ നിയമ വിധേയമാക്കാൻ ;ഹര്‍ജി ഭരണഘടനാബെഞ്ച് ഇന്ന് പരിഗണിക്കും

0

ഡൽഹി  377ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നവ്തേജ് സിങ് ജോഹാറാണ് ഹര്‍ജി നല്‍കിയത്ഡൽഹി സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ മറുപടി ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സാവകാശം കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.എന്നാല്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. 377ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നവ്തേജ് സിങ് ജോഹാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് ഹര്‍ജി വിശാല ബെഞ്ചിന് വിട്ടിരുന്നത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ എ. എന്‍. ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, റോഹിങ്ടണ്‍ നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് കേസ് പരിഗണിക്കുന്നത്.ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

You might also like

-