സ്വപ്‌നവേഗത്തില്‍ ഇന്റര്‍നെറ്റ്; 300 എംബിപിഎസ് വേഗതയില്‍ ഇന്ത്യന്‍ വിപണിയെ ഞെട്ടിക്കാന്‍ എയര്‍ടെല്‍; 1200 ജിബി ഡാറ്റ പ്രതിമാസം

0

ഇന്ത്യന്‍ ടെലിക്കോം മേഖലയില്‍ ജിയോ കൊണ്ടുവന്ന വിപ്ലവം അവസാനിക്കുന്നില്ല. ഇപ്പോഴിതാ എയര്‍ടെല്‍ വമ്പന്‍ ഓഫറുകളുമായി വിപണി കീഴടക്കാന്‍ തയാറെടുത്തിരിക്കുകയാണ്.

 ഒരു സെക്കന്റില്‍ 300 എംബി വേഗതയാണ് എയര്‍ടെല്ലിന്റെ വാഗ്ദാനം. കേവലം പത്തു സെക്കന്റുകൊണ്ട് 1 ജിബി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

ഹോം ബ്രോഡ്ബാന്‍ഡിന്റെ ഏറ്റവും പുതിയ പ്ലാനിലൂടെയാണ് എയര്‍ടെല്‍ ഏവരെയും ഞെട്ടിക്കുന്നത്. പരിധികളില്ലാത്ത കോളുകളും ഈ പ്ലാനിനൊപ്പം ലഭിക്കും. പ്രതിമാസം 1200 ജിബി ഡാറ്റയാണ് അതിവേഗതയില്‍ ഉപയോഗിക്കാന്‍ കഴിയുക.

2199 രൂപയാണ് പ്രതിമാസ പ്ലാനിന്റെ നിരക്ക്. രാജ്യതലസ്ഥാനത്ത് മാത്രമാണ് ഇപ്പോള്‍ പ്ലാന്‍ ലഭിക്കുക. അധികം വൈകാതെ രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം പ്ലാന്‍ 2199 ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

350 ലൈവ് ടെലിവിഷന്‍ ചാനലുകള്‍, 10,000 സിനിമകള്‍, ടെലിവിഷന്‍ ഷോകള്‍ തുടങ്ങിയവയെല്ലാം ഈ പ്ലാനില്‍ ലഭിക്കുമെന്നും അറിയിപ്പുണ്ട്.

You might also like

-