സ്വന്തം മുഖം പ്രദർശിപ്പിക്കാൻ മോദി, സര്‍ക്കാര്‍ഖജനാവിൽനിന്നും പരസ്യങ്ങള്‍ക്കു ചെലവിട്ടത് ,4343 കോടി 63 ലക്ഷം രൂപ

0

ഡൽഹി :മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കു മാത്രമായി ചിലവഴിച്ചത് 4343 കോടി 63 ലക്ഷം രൂപ. സര്‍ക്കാര്‍ അധികാരത്തില്‍ കയറി നാലു വര്‍ഷം കൊണ്ട് ചിലവഴിച്ച കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗാലി നല്‍കിയ അപേക്ഷയ്ക്കുള്ള വിവരാവകാശ മറുപടിയിലാണ് നാടിനെ നടുക്കിയ കണക്കുകള്‍ വ്യക്തമായിരിക്കുന്നത്.2014 ജൂണ്‍ മുതല്‍ 2015 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മൊത്തമായി 953 കോടി 54 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചിലവഴിച്ചത്. ഇതില്‍ 424 കോടി 85 ലക്ഷം രൂപ അച്ചടി മാധ്യമങ്ങളിലും 448 കോടി 97 ലക്ഷം രൂപ ഇലക്ട്രോണിക് മാധ്യമങ്ങളിലും 79 കോടി 72 ലക്ഷം രൂപ ഔട്ട് ഡോര്‍ പബ്ലിസിറ്റിക്കായും ചിലവഴിച്ചു.

2015- 2016 കാലയളവില്‍ അച്ചടി മാധ്യമങ്ങളില്‍ 510.69 കോടി രൂപയ്ക്കും ഇലക്ട്രോണിക് മാധ്യമങ്ങളില്‍ 541.99 കോടി രൂപക്കും പരസ്യ നല്‍കിയപ്പോള്‍ ഔട്ട് ഡോര്‍ പബ്ലിസിറ്റിക്കായി 118.43 കോടി രൂപ ചിലവഴിച്ചു. ഈ കാലയളവില്‍ പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പണം കൂടുതല്‍ ചിലവഴിക്കുകയായിരുന്നു.

അതേ സമയം ഏറ്റവും കൂടുതല്‍ ചിലവഴിച്ചത് കഴിഞ്ഞ വര്‍ഷമാണ്. അതായത് 2016-2017 കാലയളവില്‍
മൊത്തം തുക 1263 കോടി 15 ലക്ഷം രൂപ. എന്നാല്‍ കാലം മാറിയതു പോലെ മാധ്യമങ്ങളിലെ പരസ്യ ചിലവ് മോദി സര്‍ക്കാര്‍ വെട്ടി കുറച്ചു. ആ തുകയും കൂടി ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ഉപയോഗിച്ചു.

മാധ്യമങ്ങളിലെ പരസ്യ ചിലവ് 463.38 കോടിയും ഇലക്ട്രോണിക് മീഡിയയില്‍ 613. 78 കോടിയും ഔട്ട് ഡോര്‍ പബ്ലിസിറ്റിക്കായി 185.99 കോടിയും ചിലവഴിച്ചു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്‍ത്തകന്‍ നില്‍ ഗല്‍ഗാലിയുടെ അപേക്ഷയ്ക്ക് മറുപടിയായി ബ്യൂറോ ഓഫ് ഔട്ട് റീച്ച് ആന്‍ഡ് കമ്മ്യൂണിക്കേഷനാണ് വിവരങ്ങള്‍ നല്‍കിയത്.

You might also like

-