സ്മൃ​തി ഇ​റാ​നി​യെ അപമാനിച്ചതായുള്ള പരാതി വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ കു​റ്റ​പ​ത്രം.

0

ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യെ ശ​ല്യ​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ ഡ​ൽ​ഹി​യി​ലെ നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള രാം​ലാ​ൽ ആ​ന​ന്ദ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി.ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കുട്ടികൾക്കെതിരെ കുറ്റപത്രം തയാറാക്കിയിട്ടുള്ളത് . ശ​ല്യ​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ൽ പി​ന്തു​ട​ര​ൽ, ഭ​യ​പ്പെ​ടു​ത്ത​ൽ, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണു കു​റ്റം ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. സ്മൃ​തി ഇ​റാ​നിയുടെ മൊഴിപ്രകാരമാണ് കേസ്സ്.

ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഇ​ന്ദി​രാ ഗാ​ന്ധി എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്നു ചാ​ണ​ക്യ​പു​രി​യി​ലെ വ​സ​തി​യി​ലേ​ക്കു മ​ട​ങ്ങി​യ കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യെ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ശ​ല്യ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. നാ​ലു പേ​രും മ​ദ്യ​പി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. മ​ന്ത്രി​ക്കു നേ​രെ വി​ദ്യാ​ർ​ഥി​ക​ൾ അ​ശ്ലീ​ല ആം​ഗ്യ​ങ്ങ​ളും പ​ദ​പ്ര​യോ​ഗ​ങ്ങ​ളും ന​ട​ത്തി​യ​താ​യും മ​ന്ത്രി ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് ഇ​വ​രെ ജാ​മ്യ​ത്തി​ൽ വി​ടു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച കേ​സ് പ​രി​ഗ​ണി​ച്ച മെ​ട്രോ​പൊ​ളീ​റ്റ​ൻ മ​ജി​സ്ട്രേ​റ്റ് സ്നി​ഗ്ധ സ​ർ​വ​രി​യ, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ​മ​ൻ​സ് അ​യ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. സം​ഭ​വ​ത്തി​ൽ മ​ന്ത്രി​യോ​ടു മാ​പ്പ​പേ​ക്ഷ ന​ട​ത്തി​യി​രു​ന്ന​താ​യി ഒ​രു വി​ദ്യാ​ർ​ഥി പ്ര​തി​ക​രി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​തു മ​ന്ത്രി​യാ​ണെ​ന്നു അ​റി​ഞ്ഞി​രു​ന്നി​ല്ല. സു​ഹൃ​ത്തി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷം ക​ഴി​ഞ്ഞി​ട്ടു മ​ട​ങ്ങ​വേ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കൗ​തു​ക​ക​ര​മാ​യ വീ​ഡി​യോ ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു ത​ങ്ങ​ൾ. ഒ​രു കാ​റി​നെ മ​റി​ക​ട​ക്ക​വേ​യാ​ണ് ഈ ​സം​ഭ​വ​മു​ണ്ടാ​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ റോ​ഡ് നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന കാ​ര്യം സ​മ്മ​തി​ക്കു​ന്നെ​ന്നും എ​ന്നാ​ല​ത് മ​ന്ത്രി​ക്കെ​തി​രേ​യു​ള്ള ഭീ​ഷ​ണി വി​ഷ​യ​മാ​ക്കി മാ​റ്റു​മെ​ന്നു ക​രു​തി​യി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി വി​ശ​ദ​മാ​ക്കി.

You might also like

-