സ്മാർട്ട് സിറ്റി യുടെ നടത്തിപ്പ് ഐപിഇ ഗ്ലോബലിന്

0


തിരുവനന്തപുരം :സ്മാർട്ട് സിറ്റി പദ്ധതി നടത്തിപ്പ് ചുമതല ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഇ ഗ്ലോബലിന്. കമ്പനിയുമായി നഗര സഭ കരാർ ഒപ്പിട്ടു. ഒൻപതു മാസത്തിനുള്ളിൽ ഐപിഇ ഗ്ലോബൽ വിശദ പദ്ധതി രേഖ സമർപ്പിക്കും. നഗര സഭ ഏറ്റെടുത്തു ചെയ്യേണ്ട നിർമ്മാണ പ്ര വർത്തനങ്ങൾ ഉടൻ പൂർത്തിയാകും.

ടെണ്ടറിൽ കുറഞ്ഞ തുക മുന്നോട്ട് വെച്ച വാഡിയ ഗ്രൂപ്പ് കരിമ്പട്ടികയിൽ പെട്ടതോടെയാണ് രണ്ടാമത്തെ കുറഞ്ഞ തുക പറഞ്ഞ ഐപിഇ ഗ്ലോബലിനെ തിരുവനന്തപുരം നഗരസഭ തിരഞ്ഞെടുത്തത്. ഒരു വർഷത്തെ കാലാവധിയുണ്ടെങ്കിലും ഒൻപത് മാസം കൊണ്ട് റിപ്പോർട്ട് സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മേയർ വി.കെ. പ്രശാന്ത് പറഞ്ഞു.

ചെറിയ പദ്ധതികൾക്കാണ് ആദ്യം ഊന്നൽ നൽകുക എന്ന് സ്മാർട്ട് സിറ്റി പ്രോജക്ട് സി.ഇ.ഒ. എം. ബീന ഐ.എ.എസ്. അറിയിച്ചു. ആദ്യ നാല് മാസം കൊണ്ട് തന്നെ ചെറുകിട പദ്ധതികളുടെ രൂപരേഖ പൂർത്തിയാകുമെന്ന് ഐ.പി.ഇ ഗ്ലോബൽ ഡയറക്ടർ അനിൽ കുമാർ ബൻസാലയും പറഞ്ഞു.

27.16 കോടി രൂപയ്ക്കാണ് ഐ.പി.ഇ. ഗ്ലോബലിനെ കൺസൾട്ടൻറാക്കിയത്. മാലിന്യ നിർമ്മാർജ്ജനം, മഴവെള്ള സംഭരണം, പാക്കിംഗ് സൗകര്യങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കുക. റോഡുകളുടെ നിർമ്മാണം, സൈക്കിൾ വഴികൾ തുടങ്ങിയ വലിയ പദ്ധതികൾ പന്ത്രണ്ടാം മാസത്തിൽ ആരംഭിക്കും. 1538 കോടിയാണ് സ്മാർട്ട് സിറ്റിക്കായി ചിലവഴിക്കുന്നത്.

You might also like

-