സോഷ്യൽ മീഡിയയിൽ കേരള പൊലീസിന്റെ പേരിൽ വ്യാജ അറിയിപ്പ്; റമദാനില്‍ യാചനയ്ക്കെത്തുന്ന ഉത്തരേന്ത്യക്കാരെ സൂക്ഷിക്കണമെന്ന്….

0

സോഷ്യൽ മീഡിയയിൽ കേരള പൊലീസിന്റെ പേരിൽ വ്യാജ അറിയിപ്പ്. റമദാൻ മാസത്തിൽ കേരളത്തിലേക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് യാചകരെത്തുമെന്നും ഇവരെ സൂക്ഷിക്കണമെന്നും പറഞ്ഞാണ് അറിയിപ്പ്ഇ. വർക്ക് നയാപൈസ നൽകരുതെന്നും അറിയിപ്പിലുണ്ട്. കൊല്ലം ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടറുടെ പേരിലാണ് വ്യാജ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വാട്സാപ്പ്, ഫേസ്‍ ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഇന്നലെയാണ് വ്യാജ അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. പൊലീസിന്റെ ഔദ്യോഗിക ലെറ്റർപാഡെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് കൊല്ലം ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടറുടെ പേരിലുള്ള അറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചക്കിടെ കോഴിക്കോട്, കണ്ണൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനുകളിൽ വന്നിറങ്ങിയത് ഒരു ലക്ഷം അന്യസംസ്ഥാനക്കാരാണെന്നും റമദാൻ മാസത്തിൽ യാചന നടത്താനും നോമ്പെടുത്ത് ക്ഷീണിച്ചവരെ കീഴ്‍പ്പെടുത്തി കവർച്ച നടത്താനുമാണ് ഇവരെത്തിയതെന്നും പറയുന്ന അറിയിപ്പ് ഇവര്‍ കൊടും ക്രിമിനലുകളാണെന്നും സൂക്ഷിക്കണമെന്നും മുന്നറിയിപ്പു നല്‍കുന്നു. ഒപ്പും സീലുമെല്ലാമടക്കമുള്ള ലെറ്ററിൽ പക്ഷെ ഇഷ്യൂ ഡേറ്റ് രേഖപ്പെടുത്തിയിരിക്കുന്നത് 16/08/2018 ആണ്.

കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ ഇങ്ങനെ ലെറ്റര്‍ വ്യാജമാണെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മറുപടി ലഭിച്ചു. സോഷ്യൽ മീഡിയ ഹർത്താലിനെ തുടർന്ന് വ്യാജ പ്രചരണങ്ങൾക്കെതിരെ പൊലീസും സൈബർ സെല്ലും നടപടികൾ ശക്തമാക്കിയിരിക്കുന്ന സന്ദർഭത്തിലാണ് പോലീസിന്റെ പേരിൽ തന്നെ വ്യാജ പ്രചരണം.

You might also like

-