സോളാർ കേസ്സ് :ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ തിരുവഞ്ചൂർ ശ്രമിച്ചു ?

0

 

കൊ​ച്ചി: സോ​ളാ​ർ കേ​സി​ൽ മു​ൻ​മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നെ​തി​രെ സ​ർ​ക്കാ​ർ. സോ​ളാ​ർ കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ ര​ക്ഷി​ക്കാ​ൻ അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഇ​ട​പെ​ട്ടു​വെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തി​ന് തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്നും സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ നീ​ക്ക​ണ​മെ​ന്ന തി​രു​വ​ഞ്ചൂ​രി​ന്‍റെ ആ​വ​ശ്യം നി​ല​നി​ൽ​ക്കു​ന്ന​ത് അ​ല്ലെ​ന്നും സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി.

സോ​ളാ​ർ കേ​സി​ൽ ത​നി​ക്കെ​തി​രാ​യ അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ​രാ​മ​ർ​ശം നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി. റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന സ്വ​കാ​ര്യ​ത​യു​ടെ​യും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും ലം​ഘ​ന​മാ​ണെ​ന്നും തി​രു​വ​ഞ്ചൂ​ർ ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

You might also like

-