സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിയുടെ ഹരജിയില്‍ ഇന്ന് വിധി

0

കൊച്ചി :സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോദ്യംചെയ്ത് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കമ്മിഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ടിലെ തനിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നാണ് തിരുവഞ്ചൂരിന്‍റെ ആവശ്യം.

സോളാര്‍ കേസിലെ പ്രതി സരിത എഴുതിയ കത്ത് റിപ്പോര്‍ട്ടിന്‍റെ ഭാഗമാക്കിയത് തെറ്റാണെന്നും അതിനാല്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ വാദം. അന്നത്തെ ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂര്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരെ ക്രിമിനല്‍ കേസില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ചു എന്നാണ് തിരുവഞ്ചൂരിനെതിരായ റിപ്പോര്‍ട്ടിലെ പരാമര്‍ശം. തനിക്കെതിരായ പരാമര്‍ശം നിലനില്‍ക്കില്ലെന്നാണ് തിരുവഞ്ചൂര്‍ കോടതിയെ അറിയിച്ചത്. ഉമ്മൻചാണ്ടിക്ക് വേണ്ടി ഹാജരായത് സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ കപിൽ സിബലായിരുന്നു​.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് കമ്മീഷനെ നിയോഗിച്ചതെന്നും പൊതുപ്രാധാന്യമുള്ള വിഷയമായതിനാൽ കമ്മീഷന് രൂപം നൽകാനാണ് അന്ന് സർക്കാർ തീരുമാനിച്ചതെന്നുമാണ് സര്‍ക്കാരിന്‍റെ നിലപാട്. സർക്കാരിന്​ വേണ്ടി സുപ്രീംകോടതി അഭിഭാഷകൻ രഞ്​ജിത്​ കുമാറാണ് വാദം നടത്തിയത്. 33 കേസുകളിൽ പ്രതിയായ സരിതയെ കമ്മിഷൻ നോട്ടീസ് നൽകി വിളിച്ചു വരുത്തി വിസ്തരിച്ചത് കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്ന് ഉമ്മന്‍ചാണ്ടി കോടതിയെ അറിയിച്ചു.

You might also like

-