സെൽഫികാൽ വഴുതി കനാലിൽ വീണ്,വിദ്യാർത്ഥിമരിച്ചു

0


ഉത്തർപ്രദേശ്: സെൽഫി ഭ്രമം ഒരു ജീവൻ കൂടെ പൊലിഞ്ഞു . ഉത്തർപ്രദേശിലെ മീററ്റിനടുത്താണ് സംഭവം. കൂട്ടുകാർക്കൊപ്പം സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി കനാലിൽ വീണാണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യo സംഭവിച്ചത്. വിനോദ യാത്ര വന്ന സ്കൂൾ വിദ്ധാർത്ഥികളിൽ ഒരാളായ പവൻ എന്ന കുട്ടിയാണ് കനാലിലേക്ക് വീണത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നുo, മകനെ കൂട്ടുക്കാർ തള്ളിയിട്ടതാണെന്നും പിതാവ് ആരോപിച്ചു. ഇതേ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
സമീപകാലത്തായി സെൽഫി എടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ടു വർഷത്തിനിടെ എഴുപതിൽ പരം ആളുകൾ ആണ് സെൽഫി എടുക്കുന്നതിനിടെ ഇന്ത്യയിൽ മരിച്ചത്.

You might also like

-