സെക്രട്ടേറിയേറ്റ് ഹൗസിങ് സഹകരണ സംഘം തിരിമറി 10 പേർക്കെതിരെ നടപടി

0

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ഹൗസിങ് സഹകരണ സംഘം ക്രമക്കേ ടിൽ പത്ത് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്. കോണ്‍ഗ്രസ് അനുകൂല സർവീസ് സംഘടനയില്‍പ്പെട്ടവര്‍ക്കെതിരെയാണ് നടപടി.സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ ഹൗസിങ് സഹകരണ സംഘത്തിന്റെ ഭരണസമിതി കോണഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് അസോസിയേഷനായിരുന്നു. വായ്പാ വിതരണത്തിലെ ക്രമക്കേടുമായില്‍ സഹകരണ സംഘം സെക്രട്ടറി കൂടിയായിരുന്ന രവീന്ദ്രനെ പൊലീസ് കഴിഞ്ഞ ദിവസ്സം അറസ്റ്റ് ചെയ്തിരുന്നു.

തുടർന്നുള്ള സഹകരണസംഘ രജിസ്ട്രാര്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്ത് പേരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്. ദിലീപ് ഖാന്‍, അജിത, സജിത കുമാരി, ഡി.എം.ജോസ്, എസ്.ബിന്ദു, ഡിജി ഷാജി, ടികെ പ്രസാദ് എന്നീ ആറ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്.

സെക്രട്ടേറിയേറ്റിന് പുറത്ത് ജോലി ചെയ്യുന്ന നാല് ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ ഉത്തരവ് വൈകാതെയുണ്ടാകും . നടപടി രാഷ്ട്രീയപ്രേരിതമാണെന്നും സൊസൈറ്റിയിലെ അഴിമതി കണ്ടെത്തിയ ഭരണസമിതി അംഗങ്ങളെയാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയതതെന്നുമാണ് കേരളാ സെക്രട്ടറിയേറ്റ് അസോസിയേഷന്റെ ആരോപണം.സംഭവം രാഷ്ട്രീയമായി നേരിടാനും യൂണിയൻ തീരുമാനിച്ചിട്ടുണ്ട്

You might also like

-