സി പി ഐ യെ താറടിക്കാൻ ആന്റണി പെരുമ്പാവൂരിനെതിരെ പ്രതിഷേധവുമായി സിപിഎം

0

 

കൊച്ചി: നെല്‍ വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമത്തിന് വിരുദ്ധമായി പെരുമ്പാവൂരില്‍ വയല്‍ നികത്താന്‍ ശ്രമിച്ച ആന്റണി പെരുമ്പാവൂരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആന്റണി പെരുമ്പാവൂരിന്റെ നിയമലംഘനത്തിനെതിരെ സിപിഎം പട്ടാല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. വയല്‍ നികത്താനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉയരുമെന്നും സിപിഎം മുന്നറിയിപ്പ് നല്‍കുന്നു. നിലം നികത്തലുമായി ബന്ധപ്പെട്ട് റവ ന്യൂ ഉദ്യോഹസ്ഥർക്കും സ്ഥലത്തെ മുതിർന്ന സി പി ഐ നേതാക്കൾക്കും പങ്കുണ്ടന്ന് ആരോപണമുയർന്നിരുന്നു വാതോരാതെ പരിസ്ഥി വാദം പറയുന്ന സി പി ഐ നേതാക്കൾ ഇടതു സർക്കാർ നടപ്പിലാക്കിയ നെൽവയൽ തണ്ണീർ തടനിയമം ലങ്കിച്ചാണ് നെൽവയൽ നികത്താൻ അനുമതി നൽകിയത് ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ പരിസ്‌ഥിവാതം പറയുന്ന സി പി ഐ പച്ചനോട്ട് കണ്ട് കണ്ണ് മഞ്ഞളിച്ചപ്പോൾ പരിസ്ഥിസ്‌നേകം മറന്നെന്നും സി പി ഐ എം കുറ്റപ്പെടുത്തുന്നു