സി പി ഐ എം പ്രവർത്തകൻ ബാബുവിന്റെ കൊല 3 ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ

0

കണ്ണൂർ :പള്ളുരിലെ സിപിഎം പ്രാദേശിക നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ. ചെണ്ടയാട് സ്വദേശി ജെറിൻ സുരേഷ്, ചൊക്ലി സ്വദേശി പി കെ നിജേഷ്, പന്തക്കൽ സ്വദേശി പി.കെ ശരത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാഹി കോടതിയിൽ ഹാജരാക്കിയ മൂന്നു പേരെയും കോടതി റിമാന്‍റ് ചെയ്തു. ഇതിൽ ജെറിൻ സുരേഷിന്‍റെ വിവാഹം ഇന്നലെ നടക്കാനിരിക്കെ കസ്റ്റഡിയിൽ എടുത്തത് ബിജെപി പ്രവർത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കസ്റ്റഡിയിൽ ആയതോടെ വിവാഹം മുടങ്ങിയിരുന്നു.ബാബുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പന്ത്രണ്ട് പേരെയാണ് ഇന്നലെ ചോദ്യം ചെയ്തത്. പളളൂർ നടവയൽ റോഡ് ഭാഗത്തെ ആർഎസ്എസ് പ്രവർത്തകരുടെയും അനുഭാവികളെയും ചോദ്യം ചെയ്യാനായി വിളിപ്പി ച്ചത് ബിജെ പ്പി പ്രവത്തകരു ടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍ പൊലീസ് പിടികൂടി. ഇന്നലെ അറസ്റ്റിലായ ജെറിന്‍ സുരേഷിന്‍റേതാണ് കാര്‍.

You might also like

-