സി പി ഐ എം നേതാവിന്റെ കൊലപാതകo കണ്ണൂരിലും മാഹിയിലും നാളെ ഹർത്താൽ

0

മാഹി: മാഹിയിൽ സിപിഎം നേതാവിനെ വെട്ടി കൊന്നു. ബാബു കണ്ണിപ്പൊയിൽ എന്നയാളാണ് കൊല്ലപ്പെട്ടത്. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായിരുന്നു. പള്ളൂരില്‍വെച്ചാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്.

ബാബുവിനെ കൊന്നത് ആര്‍.എസ്.എസ് ക്രിമിനലുകളെന്ന് സിപിഎം ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഹര്‍ത്താലിന് സിപിഐ(എം) കണ്ണൂര്‍ ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.

മാഹി പാലത്തിനടുത്ത് വെച്ച് വെട്ടേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകനും മരിച്ചു. ഷനേജ് എന്നയാള്‍ക്കാണ് കൊല്ലപ്പെട്ടത്. മുഖത്തും കൈക്കും വെട്ടേറ്റ ഷനേജിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

വടകര-മാഹി കനാലില്‍ ദുരൂഹ മരണങ്ങള്‍ പതിവാകുന്നു
പയ്യോളി മനോജ് വധം; പ്രതികള്‍ക്കായി സിപിഎം പിരിവ്
സിപിഎം പ്രവർത്തകന് വെട്ടേറ്റു

You might also like

-