സിറിയൻ പ്രശ്നങ്ങൾ സൗഹാർദ്ധപരമായി പരിഹരിക്കണo ഇന്ത്യ

0

ഡൽഹി : സിറിയയിൽ അമേരിക്ക-ബ്രിട്ടൻ-ഫ്രാൻസ് സംയുക്ത വ്യോമാക്രമണത്തിനെതിരെ പ്രതികരണവുമായി ഇന്ത്യ.ബഷർ അൽ അസദ് സർക്കാർ ജനങ്ങൾക്ക് മേൽ രാസായുധം പ്രയോഗിക്കുന്നോണ്ടോയെന്ന് അന്വേഷിക്കണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.രാസായുധം പ്രയോഗിച്ചിട്ടുണ്ടെങ്കിൽ അത് ദുഖകരമായ കാര്യമാണ്.സംഭവത്തിൽ നീതിയുക്തമായ അന്വേഷണമാണ് ഇന്ത്യ ആവശ്യപ്പെടുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്ത്മാക്കി.
അന്താരാഷ്ട്ര നിയമങ്ങളുടെ സഹായത്തോടെ ചർച്ചയിലൂടെയും,സൗഹാർദ്ധപരമായും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.വെള്ളിയാഴ്ച്ചയാണ് അമേരിക്കയും,ബ്രിട്ടനും,ഫ്രാൻസും,സംയുക്തമായി സിറിയയിൽ വ്യോമാക്രമണം നടത്തിയത്.അതേസമയം സിറിയയിൽ യുഎസിനൊപ്പം വ്യോമാക്രമണം നടത്തിയ ബ്രിട്ടനും ഫ്രാൻസിനും നന്ദി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു.വിദഗ്ധമായി നടപ്പാക്കിയ ആക്രമണ പദ്ധതി വിജയിച്ചെന്നും ട്രംപ് ട്വീറ്റ് ചെയ്തു. സൈന്യത്തിന്‍റെ പ്രവർത്തനത്തിൽ ഏറെ അഭിമാനിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

You might also like

-