സിറിയയിന്‍ ഐഎസ് കേന്ദ്രങ്ങളില്‍ ഇറാഖിന്‍റെ വ്യോമാക്രമണം.

0


ബാഗ്ദാത് : സിറിയന്‍ സൈന്യവുമായി ചേര്‍ന്നാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.ഡാമകസിന് സമീപം റഷ്യയും ഐ എസ് കേന്ദർങ്ങളിലേക്ക് ആക്രമണം നടത്തുന്നുണ്ട്. ഇറാഖിന്‍റെ സുരക്ഷക്ക് ഭീഷണിയുണ്ടാകുന്ന പശ്ചാത്തലത്തിലാണ് ആക്രമണമെന്ന് ഇറാഖ് വക്താവറിയിച്ചു.

എഫ്-16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് സിറിയന്‍ അതിര്‍ത്തി മേഖലയിലുള്‍പ്പെടെ ഇറാഖിന്‍റെ ആക്രമണം. ഐസിസ് വീണ്ടും ഇറാഖിന് ഭീഷണിയുണ്ടാക്കുന്നതായി പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദിയുടെ പ്രസ്താവന വന്നതിന് ശേഷമായിരുന്നു ഇത്. ദായിഷ് മേഖല ഉള്‍പ്പെടുന്ന പ്രദേശത്തായിരുന്നു ആക്രമണമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഐഎസിനെതിരെ സമ്പൂര്‍ണ ജയം നേടാനായി എന്ന് അബാദി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഐഎസ് സ്വാധീനമുണ്ടെന്നും ഇത് ശക്തിപ്രാപിക്കുന്നുണ്ടെന്നും ഇറാഖ് പറയുന്നു.

സിറിയന്‍ തലസ്ഥാനമായ ദമാസ്ക്കസിലും ഐഎസിന്‍റെ സാന്നിധ്യമുണ്ട്. അമേരിക്ക, ഫ്രാന്‍സ് എന്നിവരുടെ ഭാഗത്ത് നിന്ന് ഐഎസിനെതിരായ പോരാട്ടത്തില്‍ ശക്തമായ പിന്തുണയാണ് ഇറാഖിന് ലഭിക്കുന്നത്. കൂടാതെ സിറിയന്‍ സര്‍ക്കാരും ഇറാഖ് സൈന്യത്തിനാവശ്യമായ പിന്തുണ നല്‍കുന്നു. റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളുമായി ഇറാഖിന് മികച്ച ബന്ധമാണുള്ളത്. ഇതിനിടെ സിറിയയില്‍ വിമതനിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ അസദ് സര്‍ക്കാര്‍ നടപടി ശക്തമാക്കി. സമീപദിവസങ്ങളില്‍ വിമതര്‍ക്ക് മുകളില്‍ നേടിയ ആധിപത്യത്തിന്‍റെ ചുവടുപിടിച്ചാണ് സൈന്യത്തിന്‍റെ നീക്കം.

You might also like

-