സിബിഎസ്ഇ പ്ലസ് ടു സാമ്പത്തിക ശാസ്ത്ര പരീക്ഷ ഏപ്രിൽ 25ന്

0

ന്യൂഡൽഹി: ചോദ്യ പേപ്പർ ചോർന്നതിനേത്തുടർന്ന് മാറ്റിവച്ച സിബിഎസ്ഇ പ്ലസ് ടു സാമ്പത്തിക ശാസ്ത്ര പരീക്ഷ ഏപ്രിൽ 25ന് നടക്കും. അതേസമയം പത്താംക്ലാസ് കണക്ക് പരീക്ഷ ഡൽഹിയിലും, ഹരിയാനയിലും മാത്രമാകും നടത്തുക. കണക്ക്ക് പരീക്ഷ ആവശ്യമെങ്കിൽ ജൂലൈയിൽ നടത്തുമെന്നും ഇക്കാര്യത്തിൽ 15 ദിവസത്തിനകം തീരുമാനം അറിയിക്കുമെന്നും കേന്ദ്ര വിദ്ാഭ്യാസ സെക്രട്ടറി അനിൽ സ്വരൂപ് അറിയിച്ചു.

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് സി​ബി​എ​സ്ഇ​യു​ടെ ര​ണ്ടു പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കിക്കൊണ്ട് സിബിഎസ്ഇ ബുധനാഴ്ച ഉത്തരവിറക്കിയിരുന്നു. പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ സാ​മ്പ​ത്തി​ക ശാ​സ്ത്ര​വും പ​ത്താം ക്ലാ​സി​ലെ ക​ണ​ക്ക് പ​രീ​ക്ഷ​യു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

പ​ത്താം ക്ലാ​സി​ലെ സാ​മൂ​ഹി​ക ശാ​സ്ത്ര പ​രീ​ക്ഷ​യു​ടേ​യും പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ ജീ​വ​ശാ​സ്‌​ത്ര പ​രീ​ക്ഷ‍​യു​ടെ​യും ചോ​ദ്യ​പേ​പ്പ​ർ‌ ചോ​ർ​ന്ന​താ​യും വി​ദ്യാ​ർ​ഥി​ക​ൾ നേരത്തെ ആരോപിച്ചിരുന്നു. പ​ത്താം ക്ലാ​സി​ലെ ക​ണ​ക്ക് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ഇക്കഴിഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി മു​ത​ൽ ഡ​ൽ‌​ഹി​യി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെയാണ് പ്ര​ച​രി​ച്ചത്.

You might also like

-