സിപിഎം അംഗം വോട്ട് അസാധുവാക്കി; ബിജെപിക്കെതിരായ അവിശ്വാസത്തിന് തിരിച്ചടി

0

പാലക്കാട്: നഗരസഭയിലെ ബിജെപി ഭരണത്തിനെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി . യുഡിഎഫ് പ്രമേയത്തെ സിപിഎം പിന്തുണച്ചെങ്കിലും ഒരു സിപിഎം അംഗത്തിന്‍റെ വോട്ട് അസാധുവായതാണ് തിരിച്ചടിയായത്.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷനെതിരേയായിരുന്നു പ്രമേയം. രണ്ട് ബിജെപി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾക്കെതിരായ പ്രമേയവും ഇന്ന് വീണ്ടും പരിഗണിക്കും.

യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകുമെന്ന് സിപിഎം രാവിലെ അറിയിച്ചിരുന്നു. ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
നഗരസഭയിലെ ബിജെപി ഭരണം സർവത്ര അഴിമതിയിൽ മുങ്ങിയതാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. നാല് ബിജെപി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾക്കെതിരേയാണ് യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്.
നഗരസഭയിലെ 52 അംഗങ്ങളിൽ ബിജെപിക്ക് 24, യുഡിഎഫിന് 18, എൽഡിഎഫ് ഒന്പത്, വെൽഫെയർ പാർട്ടി ഒന്ന് എന്നിങ്ങനെയാണ് അംഗബലം. കേരളത്തിൽ ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്.

You might also like

-