സാമ്പത്തിക പ്രതിസന്ധി മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം ഇരട്ടിയാക്കുന്നു

0

 

തിരുവനന്തപുരം: മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം കൂട്ടാനുളള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. മന്ത്രിമാരുടെ ശമ്പളം 90,000 ആയും എംഎൽഎമാരുടെ ശമ്പളം 70,000 രൂപയുമായാണ് കൂട്ടിയത്. നിയമസഭാ കമ്മിറ്റികളിൽ പങ്കെടുക്കാൻ എംഎൽഎമാർക്ക് വിമാനയാത്രാക്കൂലി നൽകാനും നിർദ്ദേശമുണ്ട്അതേസമയം സംസ്ഥാനത്തിന്റെ പൊതുകടം വർധിക്കുന്നതായി നിയമസഭാ രേഖകൾ. 2018 ജനുവരി 31 വരെയുള്ള സംസ്ഥാനത്തിന്റെ പൊതുകടം രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തി ഇരുന്നൂറ്റി എൺപത്തിയാറു കോടിയാണ്. ഓരോ മലയാളിയും 60950 രൂപയുടെ കടക്കാരനാണെന്നും ധനമന്ത്രി സഭയെ അറിയിച്ചു.
അക്കൗണ്ട് ജനറലിന്റെ കണക്കുകളുടെ അടിസ്ഥാനത്തിൽ 2018 ജനുവരി 31 വരെയുള്ള സംസ്ഥാനത്തിന്റെ ആകെ കടബാധ്യത രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തി ഇരുന്നൂറ്റി എൺപത്തിയാറു കോടിയാണ്. ആളോഹരി കടബാധ്യത 60950 രൂപയാണെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു.

You might also like

-