സഭ ഭൂമിയിടപാട് ,അലംചെറിക്കെതിരെ പ്രദിഷേധവുമായി ഒരുവിഭാഹം വൈദികർ, ബിഷപ്പ് സ്ഥാനത്തുനിന്നും മാറണം

0

കൊച്ചി:സിറോ മലബാർ സഭ ഭൂമിയിടപാട് സംബന്ധിച്ച പ്രശ്‌നങ്ങള്‍ അവസാനിക്കുന്നതു വരെ അതിരൂപതയുടെ ചുമതലകളില്‍ നിന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാറിനില്‍ക്കണമെന്ന്ആവശ്യപ്പെട്ട് എറണാകുളം അതിരൂപതാ വൈദികര്‍ രംഗത്തുവന്നു . ഇത് സംബന്ധിച്ച നിവേദനം സഹായമെത്രാന് വൈദികര്‍ കൈമാറി. ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് വൈദികര്‍ കര്‍ദിനാളിനെതിരെ രംഗത്തെത്തിയത്.

വൈദിക സമിതിയുടെ യോഗത്തിന് ശേഷം പ്രകടനമായി അരമനയിലെത്തിയാണ് വൈദികര്‍ ഇത് സംബന്ധിച്ച നിവേദനം സഹായ മെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് കൈമാറിയത്. ഭൂമിയിടപാട് സംബന്ധിച്ച എല്ലാ വിവരങ്ങളും മാര്‍പ്പാപ്പയെ അറിയിക്കണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു.

എറണാകുളം അതിരൂപതയ്ക്ക് കീഴിലുള്ള ഭൂരിപക്ഷം വൈദികരും കര്‍ദിനാളിന് എതിരായതിനാല്‍ നടപടി പ്രതീക്ഷിക്കുന്നതായും വൈദികര്‍ പറഞ്ഞു. രൂപതയിലെ ആകെയുള്ള 458 വൈദികരില്‍ 448 പേരും തങ്ങള്‍ക്കൊപ്പമുണ്ടെന്നും പത്ത് പേര്‍ മാത്രമാണ് തങ്ങളുടെ നിലപാടിന് വിരുദ്ധ നിലപാട് സ്വീകരിക്കുന്നതെന്നുംപ്രദിഷേധക്കാർ പറഞ്ഞു. ആരോപണവിധേയനായ ആള്‍ അധികാരത്തിലിരിക്കുന്നത് വിശ്വാസികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും വൈദികര്‍ വാദിക്കുന്നു

You might also like

-