സഭാതർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി ഓർത്തഡോക്‌സ് സഭ സുപ്രിംകോടതിയിൽ

കേരള പൊലീസിന്റെ സഹകരണത്തോടെ പള്ളികളിൽ സമാന്തര ഭരണം നടക്കുകയാണെന്ന് ഓർത്തഡോക്‌സ് സഭ ആരോപിച്ചു

0

സഭാതർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി ഓർത്തഡോക്‌സ് സഭ സുപ്രിംകോടതിയിൽ. കേരള പൊലീസിന്റെ സഹകരണത്തോടെ പള്ളികളിൽ സമാന്തര ഭരണം നടക്കുകയാണെന്ന് ഓർത്തഡോക്‌സ് സഭ ആരോപിച്ചു. മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത് തന്നെ കോടതി ഉത്തരവിന് വിരുദ്ധമാണ്. വിധി നടപ്പാക്കാൻ കേന്ദ്രസേനയെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. 1934ലെ മലങ്കര സഭ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കപ്പെടണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറാകുന്നില്ല.

വിധി നടപ്പാക്കാതെ അനുരഞ്ജനത്തിനായി സർക്കാർ ശ്രമിക്കുന്നു. ഇതിനായി മന്ത്രിസഭാ ഉപസമിതി രൂപികരിച്ചു. ഈ നടപടി തന്നെ സുപ്രീംകോടതി വിധിയുടെ ലംഘനമാണ്.സമാന്തര ഭരണം ഉറപ്പാക്കാനാണ് യാക്കോബായ സഭയുടെ ശ്രമമെന്നും ഓർത്തഡോക്‌സ് സഭ ഹർജിയിൽ ആരോപിച്ചു. കേരളത്തിലെ ഒൻപത് പള്ളികൾ സംസ്ഥാന സർക്കാർ പൂട്ടിയിട്ടിരിക്കുകയാണെന്നും അറിയിച്ചു. വിധി നടപ്പാക്കാത്തതിനെ രൂക്ഷമായ ഭാഷയിൽ സുപ്രിംകോടതി നേരത്തെ വിമർശിച്ചിരുന്നു. വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി ജയിലിലേക്ക് അയക്കുമെന്നും സുപ്രിം കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

You might also like

-