സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോർജ് മൗനം വെടിയണം ” മന്ത്രിക്കെതിരെ പോസ്റ്റർ

‘സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോർജ് മൗനം വെടിയണം’,‘ചർച്ച് ബിൽ – പിണറായി വിജയൻ നീതി നടപ്പാക്കണം’. എന്നാണ് പോസ്റ്ററിലുള്ളത്.രാവിലെ ആരാധനയ്ക്കെത്തിയവരിൽ ചിലരാണ് പോസ്റ്ററുകൾ നീക്കിയത്

0

തിരുവനന്തപുരം| സഭാതർക്കത്തിൽ മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ. സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോർജ് മൗനം വെടിയണമെന്ന് പോസ്റ്ററിൽ പറയുന്നു. പിണറായി വിജയൻ നീതി പാലിക്കണം എന്നും പോസ്റ്ററിലുണ്ട്. ഓർത്തഡോക്സ് യുവജനം എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.ഓർത്തഡോക്സ് പള്ളിപ്പരിസരത്താണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.‘സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോർജ് മൗനം വെടിയണം’,‘ചർച്ച് ബിൽ – പിണറായി വിജയൻ നീതി നടപ്പാക്കണം’. എന്നാണ് പോസ്റ്ററിലുള്ളത്.രാവിലെ ആരാധനയ്ക്കെത്തിയവരിൽ ചിലരാണ് പോസ്റ്ററുകൾ നീക്കിയത്.

അതേസമയം, രാത്രിയുടെ മറവിൽ പോസ്റ്റർ ഒട്ടിക്കുകയല്ല വേണ്ടതെന്നും ഉത്തരവാദിത്തപ്പെട്ടവർക്ക് പ്രതിഷേധം ഉണ്ടെങ്കിൽ നേരിട്ടു അറിയിക്കാമെന്നും വീണാ ജോർജ് പറഞ്ഞതായി 24 ന്യൂസ് റിപ്പോർട്ട് ചെയ്തു. ഓർത്തഡോക്സ് യുവജനം എന്നൊരു പ്രസ്ഥാനം ഇല്ല. തെരഞ്ഞെടുപ്പിൽ ആര് പിന്തുണച്ചു എന്നും ആര് പിന്തുണച്ചില്ല എന്നും നാട്ടുകാർക്ക് അറിയാം.താൻ മത്സരിച്ച മുൻ തെരഞ്ഞെടുപ്പുകളിലും വ്യാജ പ്രചരണം ധാരാളം ഉണ്ടായി. ഓർത്തഡോക്സ് സഭ വീണാ ജോർജിനെതിരെ എന്ന് നേരത്തെയും ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു. തനിക്കെതിരായ വ്യാജ പ്രചരണത്തിൽ ചില മാധ്യമങ്ങൾക്കും പങ്കുണ്ടെന്ന് വീണാ ജോർജ് പറഞ്ഞു.

You might also like

-