സണ്ണി ലിയോണിന് ഇരട്ടക്കുട്ടികൾ

0

പ്രസിദ്ധ പോൺസ്റ്റർ സണ്ണി ലിയോണിന് ഇരട്ടക്കുട്ടികൾ പിറന്നു. തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് താൻ ഇരട്ടക്കുട്ടികളുടെ അമ്മയായ വിവരം അറിയിച്ചത്. ആൺകുട്ടികളാണ് പിറന്നിരിക്കുന്നത്. ദൈവം തങ്ങൾക്ക് നൽകിയ വലിയ വരദാനമാണ് ഈ കുട്ടികളെന്നും ആഷര്‍ സിങ് വെബറിനും നോഹ സിങ് വെബറിനും നിഷ കൗര്‍ വെബറിനും ഒപ്പം തങ്ങളുടെ കുടുംബം പൂര്‍ത്തിയായെന്നും സണ്ണി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

സറോഗേഷനിലൂടെയാണ് കുട്ടികൾക്ക് ജന്മം നൽകിയതെന്ന് റിപ്പോർട്ടുകളുണ്ട്.
2017 ജൂലൈയിലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും പെൺകുട്ടിയെ ദത്തെടുത്തത്. മഹാരാഷ്ടയിലെ ലാത്തുറിൽ നിന്നും ഇവര്‍ 21 മാസം പ്രായമുള്ളപ്പോഴാണ് നിഷ കൗര്‍ വെബറിനെ ദത്തെടുത്തത്.

You might also like

-