ഷൂട്ടിങ്ങില്‍ മെഡല്‍വേട്ട തുടരുന്നു; പതിനേഴുകാരി മെഹുലിക്ക് വെള്ളി, അപൂര്‍വിക്ക് വെങ്കലം

0

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍വേട്ട തുടരുന്നു. ജിതു റായിയുടെ സ്വര്‍ണനേട്ടത്തിന് പിന്നാലെ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യ വെള്ളിയും വെങ്കലവും നേടി. ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്തി മെഹുലി ഘോഷ് വെള്ളിയും സീനിയര്‍ താരം അപൂര്‍വി ചന്ദേല വെങ്കലവും നേടി. പുരുഷന്‍മാരുടെ 105 കിലോഗ്രാം ഭാരോദ്വഹനത്തില്‍ പ്രദീപ് സിങ്ങിന്റെ വെള്ളിയോടെയാണ് ഇന്ത്യ അഞ്ചാം ദിനം മെഡല്‍വേട്ടയ്ക്ക് തുടക്കമിട്ടത്.പിന്നാലെ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ജിതു റായ് ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. ഇതേ ഇനത്തില്‍ ഓം പ്രകാശ് ഇന്ത്യക്ക് വെങ്കലവും സമ്മാനിച്ചു. നിലവില്‍ ഇന്ത്യ എട്ടു സ്വര്‍ണവും നാലു വെള്ളിയും അഞ്ച് വെങ്കലവുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

You might also like

-