ശ്രീജിത്തിന്റെ വയറലിൽ എസ് ഐ ചവിട്ടി

0

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ വയറുവേദനയുമായി കിടന്നപ്പോള്‍ എസ് ഐ ദീപക് ചവിട്ടിയെന്ന് ശ്രീജിത്തിനൊപ്പം അറസ്റ്റിലായവര്‍ പറഞ്ഞു. ശ്രീജിത്തിന്റെ വീട്ടിൽ വെച്ചാണ് 4 പേർ മാധ്യമങ്ങളെ കാണുന്നത്. വിനു,സുധി,സജിത്ത്,ശരത് എന്നിവരാണ് മാധ്യമങ്ങളെ കാണുന്നത്.

ശ്രീജീത്തിനെ മർദ്ദിച്ചെന്ന് കൂട്ടുപ്രതിയായിരുന്ന വിനു.മെഡിക്കൽ എടുത്ത സമയത്ത് ശ്രീജിത്തിനെ മാത്രം വേറെ മുറിയിലാണ് കൊണ്ടുപോയത്. ശ്രീജിത്ത് വയറുവേദനയെന്ന് ആദ്യം മുതലെ പറഞ്ഞിരുന്നുവെന്നും രാത്രി വരെ ഭക്ഷണം തന്നില്ല ശ്രീജിത്ത് ബുദ്ധിമുട്ട് പറഞ്ഞപ്പോഴും അവഗണിച്ചുവെന്നും വിനു പറഞ്ഞു.
ബുദ്ധിമുട്ട് കാരണം ഭക്ഷണം തന്നപ്പോഴും ശ്രീജിത്തിന് കഴിക്കാൻ പറ്റിയില്ല. വെള്ളിയാഴ്ച രാത്രി എസ്ഐ ക്രൂരമായി മർദ്ദിച്ചുവെന്നും വിനു പറഞ്ഞു. അസഭ്യം പറഞ്ഞു കൊണ്ടായിരുന്നു മര്‍ദ്ദനം എന്ന് ശ്രീജിത്തിനൊപ്പം അറസ്റ്റിലായവര്‍ പറഞ്ഞു. ആശുപത്രിയിൽ കൊണ്ടുപോയ പൊലീസുകാർ മർദ്ദിച്ചു, അതിന് ശേഷമാണ് മുഖത്ത് പാടുകൾ കണ്ടതെന്നും വിനു പറഞ്ഞു.

You might also like

-