ശ്രീജിത്തിന്റെ കൊലപാതകം സി ബി ഐ അനേഷണം വേണം

0

കൊച്ചി: വരാപ്പുഴ സ്‌റ്റേഷനില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ മര്‍ദ്ദമേറ്റ് എസ് ആര്‍ ശ്രീജിത്ത്(29) മരിച്ച സംഭവം സിബി ഐ അന്വേഷിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആലുവ റൂറല്‍ എസ്പിയുടെ കീഴിലുള്ള മൂന്നു പൊലീസുകാരണ് ശ്രീജിത്തിനെ വീട്ടില്‍ വന്ന് പിടിച്ചുകൊണ്ടുപോയത് അപ്പോള്‍ എസ്പിക്കും അതില്‍ മുഖ്യപങ്കുണ്ട്. അതുകൊണ്ടുതന്നെ എസ് പിയെയും അറസ്റ്റ് ചെയ്യണമെന്നും അഖില പറഞ്ഞു.
ശ്രീജിത്തിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതില്‍ ആര്‍ക്കൊക്കെ പങ്കുണ്ടോ അവരെയെല്ലാം അറസ്റ്റു ചെയ്യണം. നിരപരാധിയായ ഒരാളെ പിടിച്ചുകൊണ്ടുപോയി മര്‍ദിച്ചു കൊല്ലുകയാണ് അവര്‍ ചെയ്തത്.
അതേസമയം വരാപ്പുഴയില്‍ ദേവസ്വം പാടം സ്വദേശി വാസുദേവന്റെ വീടാക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയവര്‍ യഥാര്‍ഥ പ്രതികള്‍ തന്നെയാണെന്ന് വീടാക്രമണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

You might also like

-