ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ,ഭാര്യയ്ക്ക് സർക്കാർ ജോലി.

0

തിരുവന്തപുരം :വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകും. തുക പ്രതികളായ പൊലീസുകാരില്‍ നിന്നും ഈടാക്കും. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍ തീരുമാനത്തില്‍ ആശ്വാസമുണ്ടെന്ന് ശ്രീജിത്തിന്‍റെ ഭാര്യ അഖില പറഞ്ഞു.

വരാപ്പുഴയിൽ ശ്രീജിത്തിന്റെ മരണം പൊലീസ് കസ്റ്റഡിയിലാണെന്ന് വ്യക്തമാവുകയും സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരുകയും ചെയ്ത സഹചര്യത്തിലാണ് സർക്കാരിന്റെ നടപടി. രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ധനസഹായം അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചത്. കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകും. സജിത്തിന്റെ ഭാര്യ അഖിലക്ക് ജോലി നൽകാനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായ സഹചര്യത്തില്‍ മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദർശിക്കാന്‍ സാധ്യതയുണ്ട്. സർക്കാർ തീരുമാനത്തെ ശ്രീജിത്തിന്റെ ഭാര്യ സ്വാഗതം ചെയ്തു. എന്നാൽ സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കുടുംബാംഗങ്ങൾ.

സർക്കാർ എല്ലാ സഹായവും ചെയ്യുമെന്ന് ശ്രീജിത്തിന്റെ കുടുംബത്തെ സന്ദർശിച്ച് കോടിയേരി ബാലകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു ഇതിനുപിന്നാലെയാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

You might also like

-