ശ്രീജിത്തിന്റെ കസ്റ്റഡിമരണം ജോർജ്‌ജിനെ സ്ഥലംമാറ്റി

0

എറണാകുളം: റൂറൽ എസ്പി എവി ജോർജിനെ സ്ഥലം മാറ്റി. തൃശൂർ പൊലീസ് അക്കാദമിയിലേക്കാണ് മാറ്റിയിരിക്കുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ റൂറൽ എസ് പിക്കെതിരെയും ആരോപണം ഉയർന്നിരുന്നു. അറസ്റ്റിലായ ആർടിഎഫുകാരുടെ ചുമതല എ.വി.ജോർജിനായിരുന്നു. തൃശൂർ സിറ്റി കമ്മീഷണർ രാഹുൽ ആർ നായർക്കാണ് പകരം ചുമതല. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി.

ശ്രീജിത്തിന്‍റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ന്യായീകരണങ്ങളുമായി എവി ജോര്‍ജ് എത്തിയിരുന്നു. എവി ജോര്‍ജിനെ മാറ്റുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. വരാപ്പുഴ വീടാക്രമണവുമായി ബന്ധപ്പെട്ട് എവി ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള ആര്‍ടിഎഫ് അംഗങ്ങള്‍ കസ്റ്റഡിയിലെടുത്ത ശ്രീജിത്തടക്കമുള്ളവര്‍ യഥാര്‍ഥ പ്രതികളല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് എസ്പിയെ സ്ഥലംമാറ്റിയിരിക്കുന്നത്.

ശ്രീജിത്തിനെ പിടികൂടിയത് ആളുമാറിയെന്നതിന് കൂടുതല്‍ തെളിവുകള്‍
മര്‍ദ്ദനത്തില്‍ ശ്രീജിത്തിന്‍റെ ചെറുകുടല്‍ തകര്‍ന്നതായി മെഡിക്കല്‍ രേഖകള്‍

You might also like

-