ശാരീരിക അസ്വസ്ഥത: സോണിയയെ ഷിംലയില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചു

0

ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ പ്രത്യേക വിമാനത്തില്‍ ഷിംലയില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചു. മകള്‍ പ്രിയങ്കയ്‌ക്കൊപ്പം ഷിംലയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെ ഛാറാബ്രാ ഗ്രാമത്തില്‍ കഴിയവേയാണ് അവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.

പ്രിയങ്കയുടെ കോട്ടേജിന്റെ നിര്‍മ്മാണ പുരോഗതി വീക്ഷിക്കാനാണ് അവര്‍ ഷിംലയിലെത്തിയത്. അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് അടിയന്തര വൈദ്യ സഹായത്തിന് വേണ്ട ക്രമീകരണം ചെയ്തു.

രാത്രി 11.45 ഓടെ ആംബുലസില്‍ അവരെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ സോണിയയുടെ ആവശ്യപ്രകാരം ചണ്ഡിഗഢില്‍ പരിശോധനയ്ക്ക് നില്‍ക്കാതെ പ്രത്യേക വിമാനത്തില്‍ അവരെ ഡല്‍ഹിയിലേക്ക് കൊണ്ടുവരുകയായിരുന്നു.  ആരോഗ്യനില തൃപ്തികരമാണെന്ന് ഡല്‍ഹിയില്‍ അവരെ പരിശോധിച്ച ഡോക് ടര്‍മാര്‍ അറിയിച്ചു.

You might also like

-