ശശീന്ദ്രനെതിരെ കേസ്സ്, കോടതി ഇന്ന് പരിഗണിക്കും

0

 

കൊച്ചി: ഫോൺ കെണിക്കേസിൽ എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍. തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷി നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

ശശീന്ദ്രനെ കുറ്റ വിമുക്തനാക്കാനിടയാക്കിയ സാഹചര്യം സംബന്ധിച്ച് വിശദീകരണം നൽകാൻ കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ നിലവിലുള്ളപ്പോൾ പെണ്‍കുട്ടിയുടെ പരാതി മാത്രം പരിഗണിച്ച് കേസ് കീഴ്‌കോടതി റദ്ദാക്കി. കേസിന്റെ മുൻഗണന ക്രമവും മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് എ.കെ ശശീന്ദ്രന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു.

You might also like

-