വർക്കല ദി​വ്യ ദാനം-ഭൂമിദാനം ,ഫലം സ്ഥാനചലനം .സർക്കാർ ഭൂമി സ്വ​കാ​ര്യ​വ്യ​ക്തി​ക്കു പ​തി​ച്ചു​ന​ൽ​കി​യ കേസിൽ ദി​വ്യയെ സ​ബ് ക​ള​ക്ട​ര്‍ സ്ഥാനo തെറിച്ചു

0

 

തി​രു​വ​ന​ന്ത​പു​രം: ഒ​രു കോ​ടി​രൂ​പ വി​ല​മ​തി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ഭൂ​മി സ്വ​കാ​ര്യ​വ്യ​ക്തി​ക്കു പ​തി​ച്ചു​ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സ​ബ് ക​ള​ക്ട​ര്‍ ദി​വ്യ എ​സ്.​അ​യ്യ​ർ​ക്കെ​തി​രെ ന​ട​പ​ടി. ദി​വ്യ​യെ സ​ബ് ക​ള​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്നു ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.വ​ര്‍​ക്ക​ല താ​ലൂ​ക്കി​ല്‍ അ​യി​രൂ​ര്‍ വി​ല്ലേ​ജി​ലെ ഇ​ല​ക​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ വി​ല്ലി​ക്ക​ട​വി​ല്‍ വ​ര്‍​ക്ക​ല–​പാ​രി​പ്പ​ള്ളി സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ സ്ഥ​ലം സ്വ​കാ​ര്യ​വ്യ​ക്തി​ക്ക് പ​തി​ച്ചു ന​ല്‍​കി​യ ന​ട​പ​ടി​യാ​ണ് വി​വാ​ദ​മാ​യ​ത്. 27 സെ​ന്‍റ് റോ​ഡ് പു​റ​മ്പോ​ക്കാ​ണ് പ​തി​ച്ചു​ന​ൽ​കി​യ​ത്.
സ്വ​കാ​ര്യ​വ്യ​ക്തി അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം​വ​ച്ചി​രു​ന്ന ഭൂ​മി വ​ര്‍​ക്ക​ല ത​ഹ​സീ​ല്‍​ദാ​ര്‍ ക​ഴി​ഞ്ഞ ജൂ​ലൈ 19ന് ​ഏ​റ്റെ​ടു​ത്തു. ഇ​വി​ടെ അ​യി​രൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന് കെ​ട്ടി​ടം നി​ര്‍​മി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച് ഒ​ഴി​ച്ചി​ടു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ റ​വ​ന്യു​വ​കു​പ്പി​ന്‍റെ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് ഭൂ​മി കൈ​വ​ശം വ​ച്ചി​രു​ന്ന വ്യ​ക്തി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ സ​ബ് ക​ള​ക്ട​ര്‍ ദി​വ്യ എ​സ്.​അ​യ്യ​ര്‍​ക്ക് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. തു​ട​ര്‍​ന്ന് സ​ബ് ക​ള​ക്ട​ര്‍ പ​രാ​തി​ക്കാ​രി​യു​ടെ ഭാ​ഗം കേ​ട്ട​തി​നു​ശേ​ഷം ത​ഹ​സീ​ല്‍​ദാ​റു​ടെ ന​ട​പ​ടി റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.

കോ​ൺ​ഗ്ര​സ് എം​എ​ൽ​എ എ​സ്. ശ​ബ​രി​നാ​ഥി​ന്‍റെ ഭാ​ര്യ​യാ​ണ് ദി​വ്യ. കു​റ്റി​ക്ക​ലി​ലും ഭൂ​മി​പ​തി​ച്ചു​ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി​വ്യ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.ചില കോൺഗ്രസ്സ് നേതാക്കൾ ഉൾപ്പെട്ട ഭൂമാഫിയകൾക്ക് ദിവ്യ സഹായം ചെയ്തതായും സർക്കാരിന് വിവരമ ലഭിച്ചിട്ടുണ്ട് .

You might also like

-