വ്യാജ പരാതി വേട്ടയാടുന്നുവെന്ന് അശ്വതി ജ്വാല.

0

വ്യാജ പരാതിയുടെ പേരില്‍ തന്നെ വേട്ടയാടുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല. കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്നാണ് അശ്വതിക്കെതിരെ ഉയര്‍ന്ന പരാതി. മാപ്പ് പറഞ്ഞെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ  വാദം തെറ്റെന്നും ജ്വാല പറഞ്ഞു.”ലിഗ വിഷയവുമായ് ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയെന്ന വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് പത്ത് മണിക്ക് കമ്മീഷണറുടെ ഓഫീസിൽ സ്പെഷ്യൽ ബ്രാഞ്ചിനു മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നു. എന്റെ നിരപരാധിത്വം തെളിയിക്കാൻ ഏതു വിധത്തിലുള്ള അന്വേഷണത്തെയും നേരിടാൻ തയാറാണ്. ലോകമെമ്പാടുമുള്ള മലയാളികൾ പിന്തുണ അറിയിച്ചു കൊണ്ട് വിളിക്കുന്നു..,,സന്ദേശങ്ങൾ അയക്കുന്നു. നിരവധി രാഷ്ട്രീയ സാമൂഹിക സംഘടനകൾ പിന്തുണ അറിയിച്ചിട്ടുണ്ട്.ആ സ്നേഹത്തിന് നന്ദി. പിന്തുണക്ക് നന്ദി “ജ്വാല ഫേസ് ബുക്കിൽ കുറിച്ചു… അതേസമയം സാമ്പത്തികാരോപണ പരാതി സംബന്ധിച്ച് പരിശോധനയുടെ ഭാഗമായി അശ്വതി ജ്വാലയില്‍ നിന്ന് ഇന്ന് മൊഴിയെടുക്കില്ല. ഹാജരാകേണ്ടെന്ന് പോലീസ് അശ്വതിയെ അറിയിച്ചു.

You might also like

-