വോളിബോൾ: തമിഴ്നാടിനെ തകർത്ത് കേരളം ഫൈനലിൽ

0

കോഴിക്കോട്: ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ തമിഴ്നാടിനെ തോൽപിച്ച് കേരളം ഫൈനലിൽ. നേരിട്ടുള്ള സെറ്റുകൾക്കാണ് കേരളത്തിന്‍റെ വിജയം. സ്കോർ: 25-22, 30-28, 25-22 ക്യാപ്റ്റൻ ജെറോം വിനീതിന്‍റെയും അജിത് ലാലിന്‍റെയും തകർപ്പൻ പ്രകടനമാണ് കേരളത്തെ ഫൈനലിലെത്തിച്ചത്. ബുധനാഴ്ചത്തെ ഫൈനലിൽ കേരളവും റെയിൽ വേസും ഏറ്റുമുട്ടും.

ഇതോടെ കേരളത്തിന്‍റെ വനിതാ ടീമും പുരുഷ ടീമും ഫൈനലിൽ റെയിൽവേസിനെ നേരിടും. ഇന്നലെ നടന്ന സെമിയിൽ തമിഴ് നാടിനെ പരാജയപ്പെടുത്തി വനിതാ വിഭാഗം ഫൈനൽ ഉറപ്പിച്ചിരുന്നു. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് വനിതാ വിഭാഗവും അഞ്ചുമണിക്ക് പുരുഷ വിഭാഗം മത്സരവും നടക്കും.

You might also like

-