വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് വിധിഇന്ന്

0

കൊച്ചി: വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഹൈക്കോടതി ഇന്ന് വിധി പറയും . ജസ്റ്റിസ് ബി സുധീന്ദ്ര കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ചാണ് കേസില്‍ വിധി പറയുന്നത്. വായ്പ നല്‍കിയ കാലയളവില്‍ നജീബ് പിന്നോക്ക ക്ഷേമ വികസന കോര്‍പ്പറേഷന്‍ എംഡി ആയിരുന്നോ എന്ന് വ്യക്തത വരുത്തണമെന്ന് നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കേസിന്റെ പ്രാഥമിക അന്വേഷണത്തിലും കോടതി നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. നിലവിലെ അന്വേഷണത്തിലും കോടതി അതൃപ്തി വ്യക്തമാക്കിയിരുന്നു.
വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കേസിലെ പ്രതി വെള്ളാപ്പള്ളി നടേശനാണ് ഹൈക്കോടതിയെ സമീപിച്ചത്. വിഎസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെയുള്ളവരെ പ്രതി ചേര്‍ത്തത്.

You might also like

-