വെടിവയ്പില്‍ പ്രതികാരം തെലുങ്കാനയിൽ മാവോയിസ്റ്റ്കൾ യാത്രാബസ്സിന് തീ ഇട്ടു

0

സുരക്ഷാസേനയുമായുള്ള വെടിവയ്പില്‍ പത്ത് മാവോയിസ്റ്റ്കൾപ്രവര്‍ത്തകര്‍ മരിച്ചതിന്റെ പ്രതികാരത്തിൽ മാവോയിസ്റ്റുകള്‍ തെലുങ്കാന മേഖലയില്‍ അക്രമം അഴിച്ചുവിടുന്നു. നിരവധി ഗ്രാമങ്ങനിൽ ഇവർ അക്രമം അഴിച്ചുവിട്ടു .ഒറ്റപ്പെട്ട പ്രദേശങ്ങളിലെ സർക്കാർ ഓഫീസിസ്സുകൾ അഗ്നിക്കിരയാക്കി .

മാര്‍ച്ച് രണ്ടിന് തെലങ്കാനയുടെ ഗ്രേഹൗണ്ട് സേനയാണ് പത്തുമാവോയിസ്റ്റുകളെ വധിച്ചത്.
മാവോയിസ്റ്റുകള്‍ തിരിച്ചടി തുടങ്ങിയ തെലുങ്കാന ചത്തീസഗഡ് അതിര്‍ത്തി മേഖലയില്‍ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബസുകളും ടിപ്പറുകളുമായി മൂന്നുവാഹനങ്ങള്‍ അക്രമികള്‍ കത്തിച്ചു. ജഗദല്‍പൂരില്‍നിന്നും ഹൈദ്രബാദിലേക്കുപോയ രണ്ടു ബസുകളും ഒരു ട്രക്കുമാണ് അക്രമികള്‍ കത്തിച്ചത്. സേനക്കു വിവരം നല്‍കുന്നയാളെന്ന് ആരോപിച്ച് ഭദ്രാദ്രി ജില്ലയില്‍ ഒരാളെ വെടിവച്ചുകൊന്നിട്ടുണ്ട്. ചത്തീസ്ഗഡിലസെ സുക്മ ജില്ലയില്‍ തെലുങ്കാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ് ആളെ ഇറക്കിവിട്ടശേഷമാണ് മാവോയിസ്റ്റുകള്‍ കത്തിച്ചത് .

തെലുങ്കാന സാമാജികരെയും ഉന്നതാധികൃതരെയും ആക്രമിക്കുമെന്ന് മാവോയിസ്റ്റുകള്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന് മൈന്‍ പ്രതിരോധശേഷിയുള്ള ബുള്ളറ്റ് പ്രൂഫ് ബസ് എര്‍പ്പെടുത്തിയിരിക്കയാണ് സര്‍ക്കാര്‍

You might also like

-