വെടിക്കെട്ടിന് അനുമതി തൃശൂർ പുറത്തികവിൽ

0
തൃശൂർ:ആശങ്കകൾക്ക് വിരാമമിട്ട് തൃശൂർ പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചു. ജില്ലാഭരണകൂടമാണ് അനുമതി നൽകിയത്. നേരത്തെ, പൂരം അതിന്‍റെ അവസാന മണിക്കൂറുകളിലെത്തിയിട്ടും വെടിക്കെട്ടിന് റവന്യൂ, എക്സ്പ്ലോസിവ് വിഭാഗങ്ങളുടെ അനുമതി ലഭിക്കാത്തത് പൂരപ്രേമികൾക്കും സംഘാടകർക്കുമിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.

പതിവ് പോലെ വെടിക്കെട്ട് നടത്താമെന്ന് കളക്ടർ അറിയിച്ചു. എന്നാൽ, പാറമേക്കാവിന്‍റെ അമിട്ടുകൾ ഒരു വട്ടം കൂടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, വെടിക്കെട്ടിന്‍റെ അനുമതി വൈകിപ്പിച്ച് ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ആരോപിച്ചിരുന്നു.

You might also like

-