വീട് വക്കാൻ നിരോദനമുള്ളയിടത്ത് ടവർ സ്ഥാപിക്കാൻ പ്രതേക സർക്കാർ ഉത്തരവ്

0

മൂന്നാര്‍: മൂന്നാർ ടൂറിസം സോണിൽ വീട് വയ്ക്കുന്നതിനുവേണ്ടിയുള്ള അനുമതിപോലും നിക്ഷേധിക്കുന്ന നാട്ടില്‍ സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവര്‍ പണിയുന്നതിന് അനുമതിനല്‍കി സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ്. 1964 ലെ ഭൂമിചട്ടങ്ങളില്‍ ഇളവുവരുത്തിക്കൊണ്ടാണ് കുത്തക കമ്പനിയുടെ ടവ്വര്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിലൂടെ എന്‍. ഒ. സി. നല്‍കുവാന്‍ ഇടുക്കി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

വീടുവയ്ക്കുന്നതിന് അനുമതിനല്‍കാത്ത സര്‍ക്കാര്‍ ടവര്‍ നിര്‍മ്മിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. പള്ളിവാസല്‍ വില്ലേജിലാണ് കുത്തക കമ്പനിക്ക് ടവര്‍ നിര്‍മ്മിക്കാന്‍ അനുമതിനല്‍കുന്നതിന് ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തിയത്. ഒരുവര്‍ഷക്കാലം വില്ലേജ് മുതല്‍ ജില്ലാകളക്ടരുടെ ഓഫീസുവരെ കയിറങ്ങിയിട്ടും വീടുനിര്‍മ്മിക്കുന്നതിന് അനുമതി നല്‍കാത്തിതിന്റെ പേരില്‍ അടിമാലി സ്വദേശി കുടുംബമായി വില്ലേജ് ഓഫീസിന് മുമ്പില്‍ സമരം നടത്തിയ നാട്ടിലാണ് ഇത്തരത്തില്‍ സര്‍ക്കാരിന്റെ പ്രത്യേക അധികാരം വിനിയോഗിച്ച് 1964ലെ ഭൂമി പതിവ് ചട്ടങ്ങളിലെ റൂള്‍സ് ഇരുപത്തിനാല് പ്രകാരം ടവ്വര്‍ നിര്‍മ്മിക്കുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടരി ഉത്തരവിറക്കിയിരിക്കുന്നത്. ഇടുക്കിയിൽ 8വില്ലേജുകളിൽ നില നിൽക്കുന്ന നിർമ്മാണ നിരോധനത്തിനു മരമുറിനിരോദനത്തിനും എതിരായി ജില്ലയിൽ നിരവധി പ്രദേശങ്ങളിൽ ഇപ്പോഴും ജാനകിയ സമരങ്ങൾ നടന്നു വരികയാണ് .ഇതിനിടെ വീട് നിര്മ്മാണത്തിനും മരമുറിക്കും ചിലർക്ക് മാത്രം അനുമതി നൽകുന്നതിൽ വാൻ അഴിമതി എന്നാണ് പ്രദേശവാസികളുടെ ആരോപണം സി പി ഐ പ്രാദേശിക നേതൃത്വത്തിന് കയ്യമടക്ക് നൽകിയാൽ മാത്രമേ ഭൂമി സംബന്ധിച്ച കാര്യങ്ങൾക്ക് തീരുമാന മുണ്ടാകു എന്ന അവസ്ഥയും ജില്ലയിലുണ്ട് നിർമാണ നിരോധനത്തിന് മറവിൽ വാൻ അഴിമതി നടക്കുന്നതായും പരാതിയുണ്ട്

You might also like

-