വി.മുരളീധരൻ എതിരില്ലാതെ രാജ്യസഭയിലേക്ക്; ചെങ്ങന്നൂരിൽ നേട്ടമാകുമെന്ന് ബിജെപി.

0

ബിജെപി ദേശീയ നിർവാഹക സമിതി അംഗവും കേരള ഘടകം മുൻ അധ്യക്ഷനുമായ വി.മുരളീധരൻ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയിൽ ബിജെപിക്ക് അവകാശപ്പെട്ട മൂന്നു സീറ്റിലേക്കു നാലു സ്ഥാനാർഥികൾ പത്രിക നൽകിയിരുന്നു. ഇവരിൽ ഒരാൾ പത്രിക പിൻവലിച്ചതോടെയാണു വോട്ടെടുപ്പ് ഒഴിവായി മുരളീധരനു രാജ്യസഭാംഗത്വം ലഭിച്ചത്. മഹാരാഷ്ട്രയില്‍നിന്നു പത്രിക സമര്‍പ്പിച്ച ആറു പേരും തിരഞ്ഞെടുക്കപ്പെട്ടു.ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുരളീധരന്റെ രാജ്യസഭാംഗത്വം കേരളത്തിലെ ബിജെപിക്ക് ഉണർവേകും.ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കു രാജ്യസഭാ സീറ്റു ലഭിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണു വി.മുരളീധരനു ബിജെപി കേന്ദ്രനേതൃത്വം രാജ്യസഭാ ടിക്കറ്റ് നൽകിയത്.

You might also like

-