വിവാഹിതന് പ്രായപൂർത്തിയാവാത്ത മകളെ വിവാഹം ചെയ്തു നൽകിയില്ല ഒരുകുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തി വനത്തിൽ കെട്ടിത്തൂക്കി

0

ജാർഖണ്ഡ്   /ജംഷഡ്പൂര്‍:പ്രായപൂർത്തിയാവാത്ത മകളെ വിവാഹിതന് കല്ല്യാണം കഴിച്ച്‌ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി മൃതദേഹംവനത്തിൽ കെട്ടിത്തൂക്കി . ജംഷഡ്പൂരിൽ ,സിങ്ങുഭും ജില്ലയിലെ ഗുഹാ പോലീസ് സ്റ്റേഷൻ പരുതിയിലാണെസംഭവം. . സംഭവത്തെകുറിച്ച ജില്ലാ പോലീസ് ചീഫ് റൗഗിർ അലസം സൈദ് പറയുന്നത് എങ്ങനെ “വാഹിതനായ ഒരാള്‍ക്ക് പതിനേഴു വയസുകാരിയായ മകളെ വിവാഹം ചെയ്തു നല്‍കാന്‍ പിതാവ് രാം സിംഗ് സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കുടുംബത്തെ ദാരുണമായി കൊലപ്പെടുത്തിയിരിക്കുകയാണ് . രാം സിംഗ് സിര്‍ക്ക, ഭാര്യ പനു കുയി, മക്കളായ രംഭ, സോണിയ, കാണ്ഡെ എന്നിവരാണ് കൊല്ലപ്പട്ടത്. മാര്‍ച്ച്‌ 14 നാണ് കൊലപാതകം നടന്നത്. കുടുംബത്തിലെ ആരെയും കാണാനില്ല എന്ന പരാതി തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.റാം സിംഗിനെ മൂർച്ചയേറിയ ആയുധം ഉപയോഹിച്ചു വെട്ടികൊലപ്പെടുത്തുകയും മറ്റുള്ളവരെ കയറിൽ കെട്ടിതൂക്കിക്കൊല്ലുകയുമായിരുന്നു ഒരുവീട്ടിലെ മുഴുവൻ ആളുകളെയും കാണാനില്ലെന്ന പരാതിയെതുടർന്നുള്ള അന്വേഷണത്തിൽ നാലുപേരുടെ മൃദദേഹം ഇവരുടെ വീടിന്3 കിലോമീറ്റർ അകലെ വനത്തിൽനിന്നും രാംസിങ്ങിന്റെ മൃതദേഹം അഞ്ചുകിലോമീറ്റർ അകലെ വനത്തിൽ നിന്നും മാർച്ച് മാസം 27കണ്ടെത്തുകയായിരുന്നു കൊലപാതകം മാർച്ച്14 ണ് നടന്നതെന്ന് പിടിയിലായവർ പോലീസിനെ മൊഴിനല്കിയിട്ടുണ്ട് . കൊലപാതവുമായി ബന്ധപ്പെട്ട് ഉന്നത കുടുംബത്തില്‍പ്പെട്ട ഒന്‍പതുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.ഇവരിൽ ചിലർ പോലീസിൽ പിടിയിലെന്നാണ് വിവരം പ്രതികളിൽ ഒരാളാൾ പെണ്‍കുട്ടിയെ വിവാഹംകഴിച്ചുതരാമെന്നാവശ്യപ്പെട്ട് രാമസിംഗിനെ സമീപിച്ചിരുന്നു എന്നാൽ പ്രായപൂർത്തിയാവാത്ത മകളെ വിവാഹം കഴിച്ചുനൽകാൻ
വിസമ്മതിച്ചതിനെ തുടർന്നാണ് കൂട്ടക്കുരുതി അരങ്ങേറിയത്

You might also like

-