വിവാഹത്തിന് അണിഞ്ഞൊരുങ്ങാൻ ബ്യൂട്ടി പാർലറിലേക്ക് പോയ മണവാട്ടിയുടെ മൃതദേഹംകായലില്‍ പൊങ്ങി

0

കൊച്ചി :വിവാഹ ദിവസം, ബ്യൂട്ടി പാർലറിലേക്ക് പോയ പെണ്‍കുട്ടിയുടെ മൃതദേഹം കായലില്‍കണ്ടെത്തി. എളങ്കുന്നപ്പുഴ പെരുമാൾപടി ആശാരിപ്പറമ്പിൽ മാനം കണ്ണേഴത്ത് വിജയന്റെ മകൾ കൃഷ്ണപ്രിയ (21) യുടെ മൃതദേഹം മുളവുകാട് സഹകരണ റോഡ് കടവിലാണു കണ്ടെത്തിയത്. വിവാഹദിവസം ഒരുക്കങ്ങള്‍ക്ക് വേണ്ടി, വീടിനടുത്തുള്ള ബ്യൂട്ടിപാർലറിൽ യുവതി എത്തിയിരുന്നു.

അമ്പലത്തില്‍ പോകണമെന്നും അല്‍പ്പസമയത്തിനു ശേഷം എത്താമെന്നും പറഞ്ഞ് ബ്യൂട്ടി പാര്‍ലറില്‍ നിന്നും ഇറങ്ങുകയായിരുന്നു പെണ്‍കുട്ടി. ഏറെ സമയം ക‍ഴിഞ്ഞിട്ടും എത്താത്തതിനെത്തുടര്‍ന്ന് ബ്യൂട്ടിപാര്‍ലര്‍ അധികൃതര്‍, വിവരങ്ങള്‍, വീട്ടില്‍ അറിയിക്കുകയായിരുന്നു.

നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ ക‍ഴിഞ്ഞില്ല. വിവാഹ ദിവസം കുട്ടിയെ കാണാതായതിനെ ത്തുടര്‍ന്ന് വരന്‍റെ വീട്ടുകാര്‍ പ്രതിഷേധിക്കുകയും, നഷ്ടപരിഹാര തുക ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഇവര്‍ക്ക് 4 ലക്ഷം നൽകാമെന്നു വധുവിന്റെ വീട്ടുകാർ ഉറപ്പു നൽകുകയായിരുന്നു. ഇതിൽ ഒരു ലക്ഷം രൂപ നൽകുകയും ചെയ്തു. കുട്ടിയെ കണ്ടെത്താനായി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാരില്‍ ചിലര്‍, യുവതി ഗോശ്രീ പാലത്തിലൂടെ നടന്നുപോകുന്നതു ചിലർ കണ്ടിരുന്നു. പിന്നീടാണ് കായലില്‍ നിന്നും കുട്ടിയെ കണ്ടെത്തുന്നത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, ഫോണ്‍കോളുകള്‍ പരിശോധിച്ച്, കുറ്റക്കാരെ കണ്ടെത്തണമെന്നുമുള്ള ആവശ്യം ശക്തമാണ്.

You might also like

-