വില്ലജ് ഓഫീസിൽ മാസങ്ങൾ കയറിയിറങ്ങിട്ടും രക്ഷയില്ല വയോധികൻ എറണാകുളം ആമ്പല്ലൂരിൽ വില്ലേജ് ഓഫീസിനു തീയിട്ടു

0

കൊച്ചി : എറണാകുളം ആമ്പല്ലൂരിൽ വില്ലേജ് ഓഫീസിനു തീയിട്ടു. റീസർവെ ആവശ്യങ്ങൾക്കായി മാസങ്ങൾ കയറിയിറങ്ങിയ എഴുപതുകാരനാണ് തീയിട്ടത്. വില്ലേജ് ഓഫീസറുടെ മുറിയിൽ കയറിയ ഇയാൾ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. കുറേ ഫയലുകൾ കത്തി നശിച്ചു.ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഭൂമി അളന്ന് തിരിച്ച് തരാൻ വില്ലേജ് ഓഫീസർ തയ്യാറാകാതിരുന്നതാണ് പിതാവിനെ പ്രകോപിതനാക്കിയതെന്ന് വിലേജ് ഓഫീസ് കത്തിച്ചയാളുടെ മകന്‍ പറഞ്ഞു. നിസ്സഹായാവസ്ഥയിലാണ് പിതാവ് ഓഫീസിന് തീയിട്ടതെന്നും കനകദാസ് കൂട്ടിച്ചേര്‍ത്തു. വില്ലേജ് ഓഫീസ് കത്തിച്ച രവിയ്ക്ക് എതിരെ പൊലിസ് ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ ഇന്ന് വൈകീട്ട് പിറവം കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്

You might also like

-