വിദ്യാർത്ഥിനികളെ പ്രീണിപ്പിച്ചു ഉന്നതർക്ക് കാഴച്ചവക്കാൻ ശ്രമിച്ച കേസിൽ കൂടുതൽ ഉന്നതർക്ക് പങ്ക്

0

ചെന്നൈ :സ്വന്തം കോളേജിലെ പെൺകുട്ടികളെ യൂണിവേഴ്സിറ്റിയിലെ ഉന്നതരുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിപ്പിച്ചു ഭീക്ഷണി പെടുത്തിയ കേസിൽ അറസ്റ്റിലായ അദ്ധ്യാപികയെ പ്രത്യേക അന്വേഷണ കമ്മീഷൻ വീണ്ടും ചോദ്യം ചെയ്തു.പോലീസിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും ചോദ്യം ചെയ്യലിൽനിന്നും കേസ്സിൽ കൂടുതൽ ഉന്നതർക്ക് പങ്കുള്ളതായി വ്യകതമായിട്ടുണ്ട് തമിഴ്നാട് സി ബി സി ഐ ഡി യാണ് കേസ്സിൽ അന്വേഷണം നടത്തുന്നത് . പോലീസിന്റെ ചോദ്യo ചെയ്യലിനോട് നിർമല ദേവി വേണ്ടരീതിയിൽ പ്രതികരിച്ചട്ടിയില്ല .ഇവർക്ക് പിന്നിൽ സംരക്ഷിക്കാൻ ഉന്നതരുള്ളതിനാൽ ചോദ്യം ചെയ്യലിനോട് നിസഹകരണമാണ് ഇവർ തുടരുന്നത് .അതേസമയം ഇപ്പോൾ ഈ കേസ്സിൽ പിടിയിലായിട്ടുള്ള ദേവാങ്കർ കോളേജിലെ അസ്സിസ്ടന്റ് പ്രൊഫസർ .മുരുകന്റെ ഭാര്യയെ പോലീസ് അവരുടെ മധുര ഒറ്റക്കടയിലെ വീട്ടിലെത്തി ചോദ്യം ചെയ്തു .കേസിൽ തന്റെ ഭർത്താവ് നിരപരാധിയാണെന്നും . ഉന്നതരെ രക്ഷിക്കാൻ ഭർത്താവ് മുരുകനെ നിർമല ദേവി മനപ്പൂർവം കുടുക്കുയാണെന്നു അവർ പോലീസിനെ മൊഴി നൽകി . താൻ വീട്ടിലുള്ളപ്പോൾ നിർമ്മല ദേവി രണ്ടു വട്ടം മധുരയിലെ താങ്കളുടെ വീട്ടിൽ എത്തിയിട്ടുണ്ടെന്നും . എന്തിനാണ് ഇവർ ഇവിടേ വന്നതെന്ന് അറിയില്ലന്നു മുരുകന്റെ ഭാര്യാ സുജാത പറഞ്ഞു . ഭർത്താവ് ഈ കേസിൽ നിരപരാതിയെന്നാണ് . നിർമലാദേവിക്ക് യൂണിവേഴ്സിറ്റിയിലെ നിരവധി ഉന്നതരുമായി ബന്ധമുണ്ട് കാമരാജ് യുണിവേസിറ്റി സംഘടിപ്പിച്ച ഒരു പരിപാടിയിൽ. നിർമ്മല ദേവി ഗവർണ്ണർക്കൊപ്പം പങ്കെടുത്തിരുന്നു പരിപാടിയിൽ ഗവർണ്ണർക്കൊപ്പം ഇവർ എങ്ങനെ വേദി പങ്കിട്ടു, അന്ന് ഗവർണ്ണാർക്കരികിലാണ് നിർമ്മല ദേവിക്ക് ഇരിപ്പിടം ഒരുക്കിയത് ആരാണിവർക്ക് എങ്ങനെ അവസരമൊരുക്കിയത് എന്നത് അന്വേഷിക്കണം . ഫോൺ വിളി വിവാദ മായതിനെ തുടർന്ന് കോളേജിലെ ഉന്നതർ വിളിച്ചു മുരുകനെ ഭീക്ഷണി പെടുത്തുകയും ഒളിവിൽ പോകാൻ ആവശ്യപ്പെട്ടതായും ,കോളേജിലെ ഉന്നതർക്ക് ഈ കേസിൽ ബന്ധമുണ്ടന്നും ഇവർ പോലിസിനോട് പറഞ്ഞു .

നിർമല ദേവി ഉന്നതരുമായി ലൈംഗിക ബന്ധത്തിന് ഫോണിലൂടെ നിർബന്ധിച്ച തായി പരാതിപ്പെട്ട നാലു പെൺകുട്ടികളിൽ നിന്നും കമ്മീഷൻ മൊഴിയെടുത്തു നിരവധി പെൺകുട്ടികൾ ഇവരുടെ വലയിൽ വീണ് ജീവിത തുലച്ചതായി തങ്ങൾക്കറിയാമെന്ന് പെൺകുട്ടികൾ കമ്മീഷനോട് വെളിപ്പെടുത്തിയിട്ടുണ്ട്‍.കേസ്സിൽ പ്രത്യേക അന്വേഷണ കമ്മീഷൻ ആനന്ദൻ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കൂടുതൽ സമയം സർക്കാരിനോടാവശ്യപ്പെട്ടു ഈ മാസം 30 ന് റിപ്പോർട്ട് നൽകണമെന്നായിരുന്നു റിട്ടയേർഡ് ഐ എ എസ് ഉദ്യോഗസ്ഥനായ ആനന്ദത്തോട് സർക്കാർ മുൻപ് ആവശ്യപ്പെട്ടിരുന്നത് . അതിനിടെ ഈ കോളേജിൽ നിന്നും വൻവിജയം കരസ്ഥമാക്കിയവരുടെ വിശദാംശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട് .

You might also like

-