വിദേശ സംഭാവന 3292 സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ്

0

 


ഡൽഹി :വിദേശ സംഭാവന സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാത്ത 3 292 സ്ഥാപനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലത്തിന്റെ നോട്ടീസ്.15 ദിവസത്തിനകം വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. അല്ലാത്തപക്ഷം ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ടിന് കീഴിലെ ലൈസന്‍സ് റദ്ദാക്കുമെന്നും നോട്ടീസില്‍ പറയുന്നു.

ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് 2010ന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ വിദേശ സംഭാവന സ്വീകരിക്കാനാവുക. വിദേശ സംഭാവന വിവരങ്ങള്‍ വര്‍ഷം തോറും ഓണ്‍ലൈനായി സമര്‍പ്പിക്കുകയും വേണം. എങ്കില്‍ മാത്രമാണ് ലൈസന്‍സ് പുതുക്കാനാവുക,ഇത് ലംഘിച്ച സന്നദ്ധ സംഘടനകള്‍, ജെഎന്‍യു, ഇഗ്നോ, ഐഐടി ഡല്‍ഹി മദ്രാസ് തുടങിയ സര്‍വകലാശാലകള്‍, ഇന്‍ഫോസിസ് അടക്കമുള്ള കമ്പനികള്‍ എന്നിങ്ങനെ 3292 സ്ഥാപനങ്ങള്‍ക്കാണ് ആഭ്യന്തരമന്ത്രാലയം നോട്ടീസ് അയച്ചത്. വിദേശ സംഭാവന സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്നും അവസാന അവസരമാണിതെന്നും നോട്ടീസില്‍ പറയുന്നു. അല്ലാത്തപക്ഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പണ്ട്.

011-12 മുതല്‍ 2016-17 വരെയുള്ള കാലയളവിലെ വിവരങ്ങള്‍ പ്രകാരമാണ് നോട്ടീസ് അയച്ചിട്ടുള്ളത്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം വിദേശ സംഭാവനാചട്ടം കര്‍ശനമാക്കിയിരുന്നു. ഏപ്രില്‍ മൂന്നിന് പാര്‍ലമെന്റില്‍ അറിയിച്ച കണക്ക് പ്രകാരമാണെങ്കില്‍ 14,000 സ്ഥാപനങ്ങളുടെ ലൈസന്‍സാണ് കഴിഞ്ഞ 4 വര്‍ഷത്തിനിടെ റദ്ദാക്കിയത്

You might also like

-