വിദേശിവനിത ലി​ഗയുടെ മരണം മെഡിക്കൽ ബോർഡ് വേണം

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് വച്ച് മരണപ്പെട്ട വിദേശിവനിത ലി​ഗയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിക്കാനും വിലയിരുത്താനുമായി മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന് ഐ.ജി.മനോജ് എബ്രഹാം അറിയിച്ചു. വിവിധ വകുപ്പുകളിലെ വിദ​ഗ്ദ്ധരായ ഡോക്ടർമാരെ ഉൾപ്പെടുത്തി ബോർഡ് രൂപീകരിക്കണം എന്നാവശ്യപ്പെട്ട് മെഡി.കോളേജ് പ്രിൻസിപ്പാളിന് ഐജി കത്ത് നൽകിയിട്ടുണ്ട്.

അതേസമയം ലി​ഗയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.ഐജിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ, നാല് ഡിവൈഎസ്പിമാർ, ആറ് സി.ഐമാർ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോർട്ട്, കൺട്രോൾ റൂം, ആറ്റിങ്ങൽ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പിമാരാണ് സംഘത്തിലുള്ളത്.

You might also like

-