വിദേശങ്ങളിൽ ഇന്ത്യക്കാരുടെ വിവാഹമോചനം ഉയരുന്നു

0

 

ഗൾഫ് അടക്കമുള്ള വിദേശരാജ്യങ്ങളിലെ ആധികാരിക കോടതിവിധികൾക്ക്​ ഇന്ത്യയിലും നിയമസാധുതയുള്ളതിനാൽ വിവാഹമോചനത്തിന്​ ഗൾഫ്​ കോടതികളെ സമീപിക്കുന്ന പ്രവണതയും വർധിക്കുകയാണ് ഇന്ത്യയിൽ വിവാഹമോചന കേസ്സുകളിൽ തിർപ്പുകല്പിക്കുന്നതിന് കൂടുതൽ കാലതാമസം നേരിടുന്നതിനാൽ ഗൾഫിലും മറ്റുമുള്ളവർ വിദേശത്തെ കടത്തികളെയാണ് കൂടുതൽ ആശ്രയിക്കുന്നത്

മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർക്കിടയിലെ വിവാഹമോചനം യു.എ.ഇ ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങളിലും വർധിക്കുന്നു. ​വിദേശരാജ്യങ്ങളിലെ ആധികാരിക കോടതിവിധികൾക്ക്​ ഇന്ത്യയിലും നിയമസാധുതയുള്ളതിനാൽ വിവാഹമോചനത്തിന്​ ഗൾഫ്​ കോടതികളെ സമീപിക്കുന്ന പ്രവണതയും വർധിക്കുകയാണ്​.

വിവാഹമോചന കേസുകളുടെ കാര്യത്തിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ ഗൾഫിൽ ഒട്ടും പിറകിൽ അല്ലെന്ന്​ കണക്കുകൾ വ്യക്തമാക്കുന്നു. വിവാഹമോചനത്തിന്​ കോടതികളെ സമീപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർധനയാണുള്ളത്​. ഓണ്‍ലൈന്‍ മുഖേന കേസ്​ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും നടപടിക്രമങ്ങളിലെ വേഗതയും കാരണം ഗൾഫ്​ കോടതികളെ സമീപിക്കാനാണ്​ പ്രവാസികൾക്കും താൽപര്യം. ആദ്യം കൗൺസലിങ്ങ്​ നടത്തുന്ന രീതിയാണ്​ യു.എ.ഇയിൽ. ഒരുനിലക്കും ഒത്തുപോകാൻ പറ്റില്ലെന്ന്​ ബോധ്യമായാൽ വ്യക്തിനിയമങ്ങളുടെയും ഹിന്ദു വിവാഹനിയമത്തിന്റെയും അടിസ്​ഥാനത്തിൽ വിവാഹമോചനത്തിന്​ ഹരജി ഫയൽ ചെയ്യാം. കോടതിയുടെ വിധിപ്പകർപ്പിന്​ ഇന്ത്യൻ എംബസിയുടെയോ കോൺസുലേറ്റിന്റെയോ അംഗീകാരം ലഭിച്ചിരിക്കണം..

സാമ്പത്തിക പ്രശ്നങ്ങളും മറ്റും മൂലമുള്ള പൊരുത്തക്കേടുകൾ, പുതിയ പങ്കാളികളെ തേടാനുള്ള വ്യഗ്രത എന്നിവയാണ്​​ പ്രവാസലോകത്ത്​ വിവാഹമോചനം പെരുകുന്നതിന്റെ പ്രധാന കാരണമെന്ന്​ സാമൂഹിക പ്രവർത്തകർ പറയുന്നു. നയതന്ത്രകേന്ദ്രങ്ങളും ഏറെ ആ​ശങ്കയോടെയാണ്​ പ്രശ്നത്തെ നോക്കിക്കാണുന്നത്​.

You might also like

-