വാട്ടര്‍ടാങ്ക് പൊട്ടിത്തെറിച്ച് ഏഴ് പേര്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

0

മുംബൈ: ജലസംഭരണി പൊട്ടിത്തെറിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. നിര്‍മ്മാണത്തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന പ്ലാസ്റ്റിക് ജലസംഭരണിയാണ് പൊട്ടിത്തെറിച്ചത്. മുംബൈ പവായിലെ ഹീരനന്ദാനി കോംപ്ലക്സിലാണ് അപകടമുണ്ടായത്. രാവിലെ 10 മണിയോടെയായിരുന്നു അപകടമുണ്ടായത്. ജലം അധികമായതോടെ മര്‍ദ്ദം താങ്ങാനാവാതെ സംഭരണി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

You might also like

-