വരാപ്പുഴ കേസ്സ് : ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ റിമാൻഡിൽ

0

കൊച്ചി:വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ പറവൂര്‍ കോടതി കോടതി റിമാന്‍ഡ് ചെയ്തു. സന്തോഷ്, ജിതിന്‍ രാജ്, സുമേഷ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ശ്രീജിത്തിനെ മൂന്ന് പേരും ചേര്‍‌ന്ന് മര്‍ദിച്ചെന്നാണ് റിമാന്‍ഡ് റിപ്പോർട്ട്.

എന്നാല്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു. ശ്രീജിത്തിനെ ഉപദ്രവിച്ചിട്ടില്ല. തങ്ങള്‍ നിരപരാധികളാണെന്നും മേലുദ്യോഗസ്ഥരുടെ ഉത്തരവ് പാലിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതികള്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. ജാമ്യാപേക്ഷ വീണ്ടും കോടതി നാളെ പരിഗണിക്കും.
അതിനിടെ ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ് അറസ്റ്റിന് കാരണമെന്ന ആരോപണവുമായി പ്രതികളുടെ വീഡിയോ ക്ലിപ്പ് പുറത്തുവന്നു. കൺട്രോൾ റൂമിൽ നിന്നുള്ള നിർദ്ദേശ പ്രകാരമാണ് ശ്രീജിത്തിന്റെ വീട്ടിൽ പോയതെന്നും കസ്റ്റഡിയിലെടുത്തയുടനെ ലോക്കൽ പൊലീസിന് കൈമാറിയെന്നും വീഡിയോയിൽ പറയുന്നു. ആരോപണം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.

You might also like

-