വരാപ്പുഴ കസ്റ്റഡി കൊലയില്‍ പോലിസിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി റിപ്പോർട്ട്‌

0

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലയില്‍ പോലിസിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി റിപ്പോർട്ട്‌. പറവൂർ മജിസ്‌ട്രേറ്റിനു വീഴ്ച പറ്റിയിട്ടില്ലെന്ന് ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറുടെ റിപ്പോർട്ട്‌.

ശ്രീജിത്തിനെ ഹാജരാക്കിയിട്ട് കേസ് കേള്‍ക്കാൻ തയാറായില്ലെന്ന പരാതി തെറ്റ്. വീഴ്ച പോലീസിന്റേതാണെന്നും മജിസ്ട്രേറ്റിനെ ഫോണിൽ വിളിക്കുക മാത്രമാണ് പോലീസ് ചെയ്തത് എന്നും ഹൈക്കോടതി റിപ്പോർട്ട്‌ പറയുന്നു.

You might also like

-